• HOME
  • »
  • NEWS
  • »
  • crime
  • »
  • 'കൂള്‍'ബാർ: ജ്യൂസ് വിൽപനയുടെ മറവിൽ നിരോധിത പാൻ ഉൽപന്നമായ ‘കൂൾ’ വിൽപന; ഒരാൾ അറസ്റ്റിൽ

'കൂള്‍'ബാർ: ജ്യൂസ് വിൽപനയുടെ മറവിൽ നിരോധിത പാൻ ഉൽപന്നമായ ‘കൂൾ’ വിൽപന; ഒരാൾ അറസ്റ്റിൽ

സത്താറിന്റെ ജ്യൂസിന് ഡിമാൻഡ് കൂടിയതോടെ നാട്ടുകാർ പൊലീസിൽ സമീപിക്കുകയായിരുന്നു

  • Last Updated :
  • Share this:
    കാസർകോട്: ജ്യൂസ് വിൽപനയുടെ മറവിൽ നിരോധിത പാൻ ഉൽപന്നമായ കൂള്‍ വിൽപന നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഹൊസ്ദുർഗ് മീനാപ്പീസിനടുത്ത് ജ്യൂസ് കടയായ ഹാരിസ് ബീച്ച് സ്റ്റോറിലെ ജീവനക്കാരൻ അബ്ദുൽ സത്താറാണ് അറസ്റ്റിലായത്.

    കടയിൽ ജ്യൂസ് കുടിക്കാനായി ദൂര സ്ഥലങ്ങളില്‍ നിന്നും വിദ്യാർഥികൾ അടക്കമുള്ള ആളുകൾ എത്തുന്നുണ്ടായിരുന്നു. സത്താറിന്റെ ജ്യൂസിന് ഡിമാൻഡ് കൂടിയതോടെ നാട്ടുകാർ പൊലീസിൽ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കട നിരീക്ഷിച്ചുവരികയായിരുന്നു.

    Also Read-കോഴിക്കോട് എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍

    കഴിഞ്ഞദിവസം രാത്രിയിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ കടയിലെ ജീവനക്കാരുടെ കയ്യിൽ നിന്ന് നിരോധിത പാൻ ഉല്പന്നം കണ്ടെത്തുകയായിരുന്നു. കടയുടെ ലൈസൻസ് റദ്ദാക്കൻ നഗരസഭയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കാഞ്ഞാങ്ങാട്  ഡിവൈഎസ്പി അറിയിച്ചു.
    Published by:Jayesh Krishnan
    First published: