• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | പേർഷ്യൻ പൂച്ച വിൽപ്പനയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന; യുവാവ് അറസ്റ്റിൽ

Arrest | പേർഷ്യൻ പൂച്ച വിൽപ്പനയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന; യുവാവ് അറസ്റ്റിൽ

പേര്‍ഷ്യന്‍ പൂച്ച വില്‍പ്പന എന്ന പേരില്‍ സ്വന്തം വീട്ടില്‍ വെച്ചാണ് ഇയാള്‍ ലഹരി വസ്തുക്കള്‍ വില്‍പന നടത്തിയിരുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തൃശ്ശൂർ: കൊടുങ്ങല്ലൂരില്‍ പേര്‍ഷ്യന്‍ പൂച്ച വില്‍പ്പനയുടെ മറവില്‍ ലഹരി (Drug)കച്ചവടം നടത്തിയ യുവാവ് പിടിയില്‍. മാള സ്വദേശി അക്ഷ്‌യ് എക്‌സൈസ് (Excise) സംഘത്തിന്റെ പിടിയിലായത്.

  എംഡിഎംഎ, എല്‍.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ബാംഗ്ലൂര്‍ നിന്നാണ് ഇയാള്‍ ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍
  പറഞ്ഞു. പ്രദേശത്തെ മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണ് അക്ഷയ്.

  പേര്‍ഷ്യന്‍ പൂച്ച വില്‍പ്പന എന്ന പേരില്‍ സ്വന്തം വീട്ടില്‍ വെച്ചാണ് ഇയാള്‍ ലഹരി വസ്തുക്കള്‍ വില്‍പന നടത്തിയിരുന്നത്. ക്രിസ്തുമസ് -പുതുവത്സര ആഘോഷങ്ങള്‍ക്ക് എത്തിച്ച ലഹരിയാണ് ഇയാളില്‍ നിന്ന് പിടികൂടിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

  ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മുന്‍ മജിസ്‌ട്രേറ്റിന് നോട്ടീസയച്ച് കോടതി

  പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായി (Monson Mavunkal) ബന്ധപ്പെട്ട കേസ് പരിഗണിയ്ക്കുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ട (Facebook Post) തൊടുപുഴ മുന്‍ മജ്‌സിട്രേറ്റ് എസ് സുദീപിനെതിരെ നടപിടിയെടുത്ത് ഹൈക്കോടതി. 23 ന് സുദീപ് കോടതിയില്‍ ഹാജരാവണമെന്ന് നോട്ടീസ് അയച്ചു. മോന്‍സണ്‍ കേസുമായി സുദീപിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്തുന്നതിനായി അന്വേഷണം നടത്താന്‍ പോലീസിനും നിര്‍ദ്ദേശം നല്‍കി. അഭിഭാഷകരിലൊരാള്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനേത്തുടര്‍ന്ന് ഫേസ് ബുക്ക് പോസ്റ്റ് കോടതി വായിക്കുകയും ചെയ്തു. കേസ് പരിഗണിയ്ക്കുന്നത് 23 ലേക്ക് മാറ്റി.

  Murder | വീടിന് മുമ്പിൽ മൂത്രമൊഴിച്ചതിന് ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്തി; പ്രതി ഒളിവിൽ

  മോന്‍സന്റെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിയ്ക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പോലീസുദ്യോഗസ്ഥര്‍ തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടതായി ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തിലാണ് ചേര്‍ത്തല മുന്‍ സി ഐ ശ്രീകുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. പെരുമാറ്റ ദൂഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഐ ജി ലക്ഷ്മണയ്‌ക്കെതിരെ നടപടിയെടുത്തതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇ ഡി അന്വേഷണവുമായി ബന്ധപ്പെട്ട പുരോഗതി അറിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ കൂടുതല്‍ സമയം ചോദിച്ചു. അന്വേഷണത്തിന്റെ പേരില്‍ പോലീസ് പീഡിപ്പിയ്ക്കുന്നതായുള്ള കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രയിയിലെ ഡോക്ടറുടെ പരാതി ക്രൈംബ്രാഞ്ച് പരിശോധിയ്ക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.

  മോൻസൻ മാവുങ്കല്‍  കേസിലെ ഹൈക്കോടതി ഇടപെടൽ പരിധിവിടുന്നുവെന്ന വിമർശനവുമായി നേരത്തെ  സർക്കാർ രംഗത്തെത്തിയിരുന്നു.. ഹർജിയ്ക്ക് അപ്പുറമുള്ള കാര്യങ്ങളിൽ കോടതി ഇടപെടുന്നത് അന്വേഷണത്തെ ബാധിക്കും. ക്രൈംബ്രാ‌ഞ്ച് അന്വേഷണത്തിൽ ആർക്കും പരാതിയില്ലെന്നും മുൻ ഡ്രൈവർ ഇ വി അജിത് നൽകിയ ഹർ‍ജി അവസാനിപ്പിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

  മോൻസൻ കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം സംഭവിച്ച വീഴ്ച അക്കമിട്ട് ഹൈക്കോടതി നടത്തിയ വിമർശനത്തിന് പിറകെയാണ് സർക്കാർ കോടതിയുടെ ഇടപെടലിൽ അതൃപ്തിയുമായി രംഗത്ത് വന്നത്. ഹർജിക്കാരൻ ഉന്നയിക്കാത്ത വിഷയങ്ങളിലേക്ക് കോടതി ഇടെപടൽ നടത്തുകയാണെന്നും ഇത് കേസ് അന്വഷണത്തെ കാര്യമായി ബാധിക്കുന്നുവെന്നുമായിരുന്നു വിമർശനം. പുരാവസ്തു തട്ടിപ്പിൽ നിലവിൽ ക്രൈംബ്രാ‌ഞ്ച് നടത്തുന്ന അന്വേഷണത്തിൽ ആർക്കും പരാതിയില്ല.

  മറ്റ് ഏജൻസികളുടെ ആവശ്യവുമില്ല. എന്നാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട കേസിൽ എങ്ങനെ അന്വേഷണം കാര്യക്ഷമമാകുമെന്ന് ഹർജിക്കാരൻ പറയാത്ത കാര്യം കോടതി ഉന്നയിക്കുന്നു. മാത്രമല്ല  കോടതി ഹർജിക്കാരനോട് ഇഡിയെ കക്ഷി ചേർക്കാൻ ആവശ്യപ്പെടുന്നു. ഇത് അനുസരിച്ച് കേസിൽ ഇഡിയെ കക്ഷിയാക്കുകയും ചെയ്തു. കേസിലെ അന്വഷണം സിബിഐയ്ക്ക് കൈമാറുന്നതാണ് നല്ലതെന്ന എൻഫോഴ്സ്മെന്‍റ് നിലപാടിന് പിന്നിൽ ഇഡിയുടെ അമിതാവേശമാണ് കാണിക്കുന്നത്. ഇത്തരം താൽപ്പര്യത്തിന് പിറകിൽ നിക്ഷിപ്തമായ താൽപ്പര്യം ഉണ്ട്. സംസ്ഥാന സർക്കാറിനെതിരായ കേസുകളിൽ ഇഡി സ്വീകരിക്കുന്ന നിലപാട് ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണെന്നും കോടതിയിൽ സർക്കാർ വാദിച്ചു.

  Crime| കോഴിക്കോട് തിക്കോടി പഞ്ചായത്ത്​ ഓഫീസിന്​ മുമ്പിൽ യുവാവ്​ തീകൊളുത്തിയ യുവതി മരിച്ചു

  എന്നാൽ കേസ് തീര്‍പ്പാക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ ഹൈക്കോടതി രൂക്ഷ വിമർശനത്തോടെ തള്ളുകയായിരുന്നു. സർക്കാരിന്‍റെ ഉപഹ‍ർജി നിയമപരമല്ലെന്നും നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ, സർക്കാരിനും പൊലീസിനും എതിരെ കടുത്ത ഭാഷയിലാണ് വിമർശനമുന്നയിച്ചത്. ഇത്തരമൊരു ആവശ്യവുമായി വന്നതിന് എഡിജിപി ശ്രീജിത്തിന് പിഴയോടെ ഹ‍‍ർജി തള്ളുകയാണ് വേണ്ടതെന്നും എന്നാൽ അതിന്‍റെ പ്രത്യാഘാതം ഓർത്ത് തുനിയുന്നില്ലെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കണ്ണിൽ കണ്ടതിനേക്കാ‌ൾ കൂടുതൽ കാര്യങ്ങൾ  ഈ കേസിൽ ഉണ്ടോയെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
  Published by:Jayashankar Av
  First published: