ലഖ്നൗ: ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള കടലാസിൽ കോഴിയിറച്ചി പൊതിഞ്ഞുനൽകിയ ഭക്ഷണശാല ഉടമ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. താലിബ് ഹുസൈൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തതത്.
മതവികാരം വ്രണപ്പെടുത്തിയെന്ന പരതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കൂടാതെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കത്തി ഉപയോഗിച്ച് ആക്രമിക്കാനും ഹുസൈൻ ശ്രമിച്ചു. ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചതിനെതിരെയും കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.
കോഴിയിറച്ചികൊണ്ടുള്ള വിഭവം, ഹിന്ദുദേവന്റെയും ദേവിയുടെയും ചിത്രമുള്ള കടലാസില്‍ പൊതിഞ്ഞാണ് ഹുസൈന് വില്പന നടത്തിയതെന്നും ഇതിലൂടെ തങ്ങളുടെ മതവികാരം വ്രണപ്പെട്ടുവെന്നും ചിലർ പരാതി നൽകിയതായി പൊലീസ് വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഐപിസി153എ, 295 എ, 307 എന്നീ വകുപ്പുകളാണ് പ്രതിയ്ത്ക്കുമേൽ ചുമത്തിയിരിക്കുന്നത്.
यूपी के संभल में देवी देवताओं के फोटो वाले अख़बारों में नॉनवेज पैक कर बेचने वाले तालिब नाम के एक शख़्स को पुलिस ने किया गिरफ़्तार । यहां महक रेस्टोरेंट नामक होटल काउंटर से भारी तादात में देवी देवताओं के फोटो वाले अखबार भी मिले हैं। @Uppolice @sudhirbishnoi_ pic.twitter.com/6y1DlsoYiW
— Vishal Kaushik🇸🇴 (@ivishalkaushik) July 4, 2022
Dowry | സ്ത്രീധനത്തെ ചൊല്ലി തര്‍ക്കം; ഭര്‍തൃമാതാവ് തീക്കൊള്ളി കൊണ്ട് മരുമകളുടെ മുഖത്തടിച്ചു
സ്ത്രീധനത്തുകയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഭർതൃമാതാവ് മരുമകളുടെ മുഖത്ത് തീക്കൊള്ളി കൊണ്ട് അടിച്ചെന്ന് പരാതി. തൂക്കുപാലം ശൂലപ്പാറ സ്വദേശിനി ഹസീനയെയാണ് ഭര്‍തൃമാതാവ് ആക്രമിച്ചത്. മുഖത്ത് പൊള്ളലേറ്റ ഹസീന താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
9 വർഷം മുൻപായിരുന്നു ഹസീനയുടെ വിവാഹം നടന്നത്. സ്ത്രീധനമായി 50,000 രൂപ നൽകാൻ അന്ന് ഇരുവരുടെയും ബന്ധുക്കള്‍ തമ്മില്‍ ധാരണയുണ്ടായിരുന്നു. ഈ പണം നൽകാത്തതുമായി ബന്ധപ്പെട്ടു വീട്ടില്‍ തർക്കവും വഴക്കും ഉണ്ടായിരുന്നു.
അടുത്തിടെ ഹസീനയുടെ ഭർത്താവ് ഒരു കേസിൽ പൊലീസ് പിടിയിലായി. ഈ കേസ് ഒത്തുതീർപ്പാക്കാൻ ഒന്നര ലക്ഷം രൂപ ആവശ്യമായി വന്നു. ഈ പണം കണ്ടെത്താൻ സ്ത്രീധന തുകയുടെ ബാക്കി വേണമെന്നാവശ്യപ്പെട്ട് ഭർതൃമാതാവ് ഹസീനയെ മർദിക്കുകയായിരുന്നു. ബോധരഹിതയായ ഹസീനയെ സഹോദരനും ഭാര്യയും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.