അമ്പലവയൽ : സ്ത്രീകള്‍ക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങളും വീഡിയോകളും സ്വന്തം നഗ്ന ചിത്രങ്ങളും അയച്ചുകൊടുക്കുന്ന യുാവാവ് പൊലീസ് പിടിയില്‍. നിരവധി സിത്രീകളെ ഫോണില്‍ വിളിച്ച് അശ്ലീലം പറയുകയും ഫേസ്ബുക്ക് വാട്സാപ്പ് എന്നിവ വഴി നഗ്ന ദൃശ്യങ്ങള്‍ അയച്ച് കൊടുക്കുകയും ചെയ്യുന്ന തമിഴ്നാട് തിരുന്നല്‍വേലി സ്വദേശി ഇസക്കി ദുരൈ(27)യാണ് അറസ്റ്റിലായത്.
തമിഴ്നാട് ഈറോഡ് പൊലീസിന്റെ സഹായത്തോടെ അമ്പലവയല്‍ എസ്ഐ. കെ. പ്രഭാകരന്, എസ്.എസ്പി.ഒ. ടി.ജി. ബാബു, സി.പി.ഒ. എ. നെല്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.അമ്പലവയല്‍ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി.
also read: വിദേശ വനിതയുടെ തിരോധാനം ആൺ സുഹൃത്തുമായുള്ള സൗന്ദര്യപിണക്കത്തിനൊടുവിൽ
ഈറോഡില്‍ പെയിന്റിങ് തൊഴിലാളിയായ ഇസക്കി ദുരൈ വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച് അശ്ലീലച്ചുവയോടെ സംസാരിക്കുകയും, സ്വന്തം നഗ്നചിത്രങ്ങളും മറ്റ് അശ്ലീല വീഡിയോകളും നിരന്തരം അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
യുവാവിന്റെ ശല്യംകാരണം ഗത്യന്തരമില്ലാതെ വീട്ടമ്മ ഫോണ്‍ നമ്പറും ഫേസ്ബുക്ക് അക്കൗണ്ടും ബ്ലോക്ക് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസില്‍ പരാതിപ്പെട്ടത്.
നഗ്നനായി വീഡിയോ കോള്‍ വിളിക്കുന്നതും ഇയാളുടെ പതിവാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം
വീട്ടമ്മയ്ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലാത്തതിനാല്‍ സ്റ്റേഷനില്‍ വിളിച്ച് താക്കീത് ചെയ്ത് വിട്ടയക്കാനായിരുന്നു പൊലീസ് തീരുമാനിച്ചത്. എന്നാല്‍, സമാനമായരീതിയില്‍ വനിതാ കോണ്‍സ്റ്റബിളിനെയും യുവാവ് ശല്യം ചെയ്തതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Mobile phone, Sexual talk, അശ്ലീല സംഭാഷണം, അറസ്റ്റ്, മൊബൈൽ വീഡിയോ