കൊച്ചി: വീട്ടമ്മയ്ക്ക് വാട്സ്ആപ്പ് വഴി നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത് അപമാനിച്ച സംഭവത്തില്‍ യുവാവ് പൊലീസ് പിടിയില്‍. മലപ്പുറം പള്ളിക്കല്‍ സ്വദേശി സ്വദേശി കരിയൂര്‍ വീട്ടില്‍ അഹമ്മദ് ഫര്‍സീനെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്‍സ്പെക്ടര്‍ പ്രശാന്ത് ക്ലിന്റ്, എസ്ഐ വിനോജ്, സീനിയര്‍ സിപിഒ രമേശ്, സിപിഒ വിജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Sreekanth Vettiyar| ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗ കേസ്; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി
സോഷ്യൽ മീഡിയ വീഡിയോകളിലൂടെയും ട്രോളുകളിലൂടെയും ശ്രദ്ധേയനായ വ്ലോഗർ ശ്രീകാന്ത് വെട്ടിയാർക്കെതിരെ (Sreekanth Vettiyar) ബലാത്സംഗ കേസ് (Rape Case). കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി കൊച്ചിയിലെ 2 ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ് ഐ ആർ റിപ്പോർട്ട്. ആലുവയിലെ ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിച്ചതായും എഫ്ഐആറിൽ പറയുന്നു. ഒളിവിലായ ശ്രീകാന്ത് വെട്ടിയാർക്കെതിരെ തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
യൂട്യൂബ് വ്ലോഗിങ്ങിലൂടെയും ട്രോൾ വീഡിയോകളിലൂടെയും പ്രശസ്തനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ലൈംഗിക ആരോപണം ഉയർന്നത് കഴിഞ്ഞ ആഴ്ചയാണ്. വിമൻ എഗെയ്നിസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്ബുക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണം ആദ്യം ഉന്നയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും അതേ പേജിലൂടെ മറ്റൊരാൾ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി എത്തിയിരിരുന്നു.
ശ്രീകാന്ത് വെട്ടിയാർ പ്രണയം നടിച്ച് പല ആവശ്യങ്ങൾക്കായി ഉപയോഗിച്ചവരിൽ ഒരാൾ എന്നു പറഞ്ഞാണ് നീണ്ട കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വീട്ടിലെ പ്രാരാബ്ധങ്ങൾ പറഞ്ഞും അമ്മയ്ക്ക് ‘ഭ്രാന്ത് ‘(അയാൾ ഉപയോഗിച്ച വാക്ക് ) ആണെന്നു പറഞ്ഞുമൊക്കെയാണ് ശ്രീകാന്ത് വെട്ടിയാർ സിംപതി നേടാൻ തുടങ്ങിയതെന്ന് കുറിപ്പിൽ പറയുന്നു. സാമ്പത്തിക ചൂഷണത്തിനു പുറമെ മാനസിക വൈകാരിക ഉപദ്രവങ്ങൾ നേരിട്ടെന്നും ആരോപിക്കുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.