നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പെണ്‍കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ഫോണ്‍ വാങ്ങിനല്‍കി അശ്ലീലസന്ദേശം അയച്ച യുവാവ് പിടിയില്‍

  പെണ്‍കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ഫോണ്‍ വാങ്ങിനല്‍കി അശ്ലീലസന്ദേശം അയച്ച യുവാവ് പിടിയില്‍

  പ്രതിയെ പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്‌പെഷ്യല്‍ കോടതിയില്‍ ഹജരാക്കി.

  അറസ്റ്റിലായ പ്രതി

  അറസ്റ്റിലായ പ്രതി

  • Share this:
   കോഴിക്കോട്: ഓണ്‍ലൈന്‍ പഠനത്തിനായി പെണ്‍കുട്ടികള്‍ക്ക് ഫോണ്‍വാങ്ങി നല്‍കിയ ശേഷം അശ്ലീല സന്ദേശം അയച്ച കേസില്‍ യുവാവ് പിടിയില്‍. താത്തൂര്‍ സ്വദേശി ജംഷാദി(36)നെയാണ് പോക്‌സോ നിയമപ്രകാരം മാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

   ഓണ്‍ലൈന്‍ പഠനത്തിനായി ഫോണ്‍ ഇല്ലാത്തവര്‍ക്കായി മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയ ശേഷം കുട്ടികളുടെ വീട്ടുകാരുമായി സൗഹൃദം സ്ഥാപിക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. അതേസമയം ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാളെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്‌പെഷ്യല്‍ കോടതിയില്‍ ഹജരാക്കി.

   Also Read-പ​ഠനത്തിൽ ശ്രദ്ധിക്കാത്ത മൂന്നാം ക്ലാ​സു​കാ​ര​നെ അമ്മ സ്പൂ​ണ്‍ ചൂ​ടാ​ക്കി പൊ​ള്ളി​ച്ചു

   പ്രിന്‍സിപ്പല്‍ എസ്.ഐ. വി.ആര്‍. രേഷ്മയുടെ നേതൃത്വത്തില്‍ എ.എസ്.ഐ. സജീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ ബിജു, എം സ് ലിജുലാല്‍, സുമോദ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.

   വീട്ടിലേക്ക് മടങ്ങവെ കോളജ്​ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്​തു

   കോളജ്​ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്​തു. മധ്യപ്രദേശിലെ ഇന്ദർഗഢ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ദാതിയ ജില്ലയിൽ ഒക്​ടോബർ ഒന്നിനാണ് സംഭവം നടന്നത്. ചൊവ്വാഴ്ചയാണ്​ പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്​.

   കോളജിൽ നിന്ന്​ വീട്ടിലേക്ക്​ മടങ്ങുന്ന വഴിയാണ് ഇന്ദർഗഢ്​ പൊലീസ്​ സ്റ്റേഷൻ പരിധിയിൽ വെച്ച്​​ മൂന്ന്​ പേർ ചേർന്ന്​ പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയതെന്ന്​ പൊലീസ്​ സൂപ്രണ്ട്​ കമൽ മൗര്യ പറഞ്ഞു. പെൺകുട്ടിയുടെ പരിചയക്കാരനാണ്​ പ്രതികളിൽ ഒരാൾ. ദാബ്രയിലെ റൂമിലെത്തിച്ചായിരുന്നു പീഡനം. ഭയംകൊണ്ട്​ ആരോടും പറയില്ലെന്ന്​ കരുതിയാണ്​ പ്രതികൾ ഒക്​ടോബർ രണ്ടിന്​ പെൺകുട്ടി പറഞ്ഞുവിട്ടത്​.

   വീട്ടിലെത്തിയ പെൺകുട്ടിയുടെ സ്വഭാവത്തിൽ കണ്ട മാറ്റങ്ങളെ തുടർന്നാണ്​ ബന്ധുക്കൾ കൗൺസലിങ്ങിന്​ വിധേയമാക്കിയത്​. ഏറെ തവണ ചോദിച്ച ശേഷമാണ്​ കുട്ടി തനിക്കുണ്ടായ ദുരനുഭവം തുറന്ന്​ പറഞ്ഞത്​. ശേഷം ബന്ധുക്കൾക്കൊപ്പം പൊലീസ്​ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പ്രതികൾ മൊബൈൽ ഫോൺ കൈക്കലാക്കിയതായും പുറത്താരോടെങ്കിലും പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന്​ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതായും തെരച്ചിൽ ആരംഭിച്ചതായും പൊലീസ്​ അറിയിച്ചു.
   Published by:Jayesh Krishnan
   First published:
   )}