നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വന്തം അശ്ലീല വീഡിയോ അയച്ചുനൽകിയ പ്രതി പൊലീസ് പിടിയില്‍

  സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വന്തം അശ്ലീല വീഡിയോ അയച്ചുനൽകിയ പ്രതി പൊലീസ് പിടിയില്‍

  ദിവസം ശരാശരി 15 വീഡിയോ കോളുകൾ ഇയാൾ നടത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

  പൊന്മുടി സ്വദേശി ഷൈജു

  പൊന്മുടി സ്വദേശി ഷൈജു

  • Share this:
   കൽപ്പറ്റ:  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വന്തം അശ്ലീല വീഡിയോ അയക്കുന്നത് പതിവാക്കിയ യുവാവിനെ വയനാട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നമ്പര്‍ ശേഖരിച്ച് വീഡിയോകോള്‍ ചെയ്യുകയും സ്വന്തം അശ്ലീല ദൃശ്യങ്ങള്‍ അയച്ചു നല്‍കുകയും ചെയ്ത തിരുവനന്തപുരം പൊന്മുടി സ്വദേശി ഷൈജുവിനെയാണ് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍നിന്ന് പിടികൂടിയത്.

   ഇയാള്‍ക്കെതിരേ വയനാട് ജില്ലയില്‍നിന്ന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തമിഴ്‌നാട്ടില്‍നിന്നും കണ്ടെത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജിജീഷിന്റെ നേതൃത്വത്തില്‍ സൈബര്‍ പോലീസ് ഉദ്യോഗസ്ഥരായ സലാം, ഷുക്കൂര്‍, രഞ്ജിത്ത്, പ്രവീണ്‍ എന്നിവരാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

   ആലപ്പുഴ, കോഴിക്കോട് ഫറോക്ക്, തൃശൂർ നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ സമാന കേസുകൾ പ്രതിക്കെതിരെയുണ്ട്. കോഴിക്കോട് നിന്നുള്ള പൊലീസ് സംഘം ഇയാളെ തേടി മുൻപ് പൊൻമുടിയിൽ എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ദിവസം ശരാശരി 15 വീഡിയോ കോളുകൾ ഇത്തരത്തിൽ ഷൈജു നടത്തിയിരുന്നെന്ന് കുറത്തികാട് പൊലീസ് പറഞ്ഞു.മുൻപും സമാനമായ സംഭവത്തിൽ ഷൈജു പിടിയിലായിട്ടുണ്ട്.

   പീഡന കേസിൽ പ്രതിക്കെതിരെ നടപടിയില്ല, അതിക്രമം ചോദ്യം ചെയ്തയാൾ അറസ്റ്റിൽ; പൊലീസിന്റെ വിചിത്ര നടപടി വിവാദത്തിൽ

   കൊല്ലത്ത് യുവതിക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ പൊലീസിന്റെ വിചിത്ര നടപടി വിവാദത്തിൽ. സഹപ്രവര്‍ത്തകയെ കയറിപ്പിടിച്ചത് ചോദ്യം ചെയ്ത യുവാവിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, യുവതിയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടുമില്ല. യുവതി പരാതി നൽകാൻ ഒരു ദിവസം വൈകിയെന്നാണ് പൊലീസിന്‍റെ വിചിത്ര ന്യായീകരണം. സംഭവത്തില്‍ ശക്തികുളങ്ങര പൊലീസിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി.

   കൊല്ലം രാമന്‍കുളങ്ങരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അനന്തുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ശനിയാഴ്ച കേരള പ്രവാസി അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് ഹരിധരന്‍ എന്നയാള്‍ ഓഫീസിന് സമീപത്ത് വച്ച് തന്നെ കയറിപ്പിടിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. ബഹളം കേട്ട് ഓടിയെത്തിയ അനന്തുവും ഹരിധരനും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. തൊട്ടടുത്ത ദിവസം തന്നെ യുവതി ഹരിധരനെതിരെ പൊലീസില്‍ പരാതിയും നല്‍കി. എന്നാല്‍ യുവതിയുടെ പരാതിയില്‍ ചെറുവിരല്‍ അനക്കാന്‍ ശക്തികുളങ്ങര പൊലീസ് തയ്യാറായിട്ടില്ല. പക്ഷേ യുവതിയ്ക്കെതിരെ ഉണ്ടായ അതിക്രമം ചോദ്യം ചെയ്ത അനന്തുവിനെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്ത് ഒരു ദിവസം റിമാന്‍ഡ് ചെയ്ത് ജയിലലടയ്ക്കുകയും ചെയ്തു.

   ഒരു സ്ത്രീക്ക് നേരെ പട്ടാപ്പകല്‍ ഉണ്ടായ അതിക്രമം ചോദ്യം ചെയ്തതയാളെ അറസ്റ്റ് ചെയ്യുകയും ആ അതിക്രമം നടത്തിയയാളെ സ്വതന്ത്ര വിഹാരത്തിന് വിടുകയും ചെയ്യുന്നതിലെ ഇരട്ടനീതിയാണ് ഇവർ ചോദ്യം ചെയ്യുന്നത്. വെളളിയാഴ്ചയുണ്ടായ സംഭവത്തില്‍ യുവതി പരാതി നല്‍കിയത് ശനിയാഴ്ച വൈകിട്ട് മാത്രമാണെന്നും ഇതില്‍ സംശയമുണ്ടെന്നുമുളള വിചിത്ര വിശദീകരണമാണ് ശക്തികുളങ്ങര പൊലീസ് നല്‍കുന്നത്. നീതി തേടി മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മീഷണർക്കും യുവതി പരാതി നൽകിയിട്ടുണ്ട്.
   Published by:Rajesh V
   First published:
   )}