• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | മദ്യപിച്ചെത്തി വീടിന് തീവെച്ചു; കൊല്ലത്ത് 48കാരൻ പിടിയില്‍

Arrest | മദ്യപിച്ചെത്തി വീടിന് തീവെച്ചു; കൊല്ലത്ത് 48കാരൻ പിടിയില്‍

മദ്യപിച്ച് ഭാര്യയുമായി വഴക്കുണ്ടാക്കുകയും ഭാര്യയെയും മക്കളെയും മര്‍ദിക്കുകയും ചെയ്തിരുന്നു

  • Last Updated :
  • Share this:
    കൊല്ലം: ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് മദ്യപിച്ചെത്തി വീട് തീവെച്ച് നശിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പാരിപ്പള്ളി എഴിപ്പുറം അഫ്‌സല്‍ മന്‍സിലില്‍ അസിം (48) ആണ് പിടിയിലായത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഇയാൾ വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവായിരുന്നു. പാരിപ്പള്ളി എഴിപ്പുറത്തുള്ള വീട്ടിൽ താമസിച്ചുവരികയായിരുന്നു ഇയാൾ.

    മദ്യപിച്ച് ഭാര്യയുമായി വഴക്കുണ്ടാക്കുകയും ഭാര്യയെയും മക്കളെയും മര്‍ദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം മദ്യപിച്ചെത്തി ഇവര്‍ താമസിച്ചിരുന്ന വീടിന് തീവെക്കുകയായിരുന്നു. തുടർന്ന് ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു.

    പരാതിയുടെ അടിസ്ഥാനത്തിൽ പാരിപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്തകേസിലാണ് പ്രതി പിടിയിലായത്. പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ചർ എ അൽ ജബ്ബാറിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ സുരേഷ് കുമാർ, സാബുലാൽ, എഎസ്ഐ ഷാജഹാൻ, സിപിഒ നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

    Also Read-യുവതി തോർത്ത് എത്തിക്കാൻ വൈകി; ഭർത്താവ് മർദിച്ച് ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടതായി പരാതി

    'ലേയ്സ് ചോദിച്ചിട്ട് കൊടുത്തില്ല'; യുവാവിന് ക്രൂരമർദനം

    ലേയ്സ് ചോദിച്ചിട്ട് കൊടുക്കാത്തതിന് പത്തൊമ്പതുകാരനെ മദ്യപസംഘം തെങ്ങിന്‍ തോപ്പിലിട്ട് ക്രൂരമായി മര്‍ദിച്ചു. കൊല്ലം വാളത്തുങ്കല്‍ സ്വദേശി നീലകണ്ഠനാണ് മര്‍ദനമേറ്റത്.കടയില്‍ നിന്നും ചിപ്സ് വാങ്ങി കഴിച്ചു വരുന്നതിനിടെ നീലകണ്ഠനോട് സമീപത്തുണ്ടായിരുന്ന മദ്യപസംഘത്തിലെ ഒരാള്‍ ലേയ്സ് ആവശ്യപ്പെട്ടുകയായിരുന്നു. ചിപ്സ് നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ എട്ട് പേരടങ്ങുന്ന സംഘം മര്‍ദിക്കുകയായിരുന്നു.

    സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നീലകണ്ഠനെ സമീപത്തെ തോപ്പിലേക്ക് ചവിട്ടി തെറിപ്പിച്ച് ദേഹത്തേക്ക് ചാടി വീണ് മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. രണ്ടുപേര്‍ മര്‍ദിക്കുന്നതായാണ് ദൃശ്യത്തില്‍ കാണുന്നത്.
    Published by:Jayesh Krishnan
    First published: