• HOME
  • »
  • NEWS
  • »
  • crime
  • »
  • മദ്യപിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ വെള്ളം കിട്ടിയില്ല; വാട്ടര്‍ ടാങ്ക് കത്തിച്ച് യുവാവ്

മദ്യപിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ വെള്ളം കിട്ടിയില്ല; വാട്ടര്‍ ടാങ്ക് കത്തിച്ച് യുവാവ്

ഈ മാസം അഞ്ചിനാണ് മദ്യ ലഹരിയിലായിരുന്ന പ്രതി ഡിഎംകെ ഓഫീസിന് സമീപത്തെ വാട്ടര്‍ ടാങ്ക് കത്തിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ചെന്നൈ: മദ്യപിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ വെള്ളം കിട്ടാത്തതിന് വാട്ടര്‍ ടാങ്ക് കത്തിച്ച സംഭവത്തിൽ പ്രതി പിടിയില്‍. എംജിആര്‍ നഗറില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന രാമുവിനെയാണ് പൊലീസ് പിടികൂടിയത്.

    ഈ മാസം അഞ്ചിനാണ് മദ്യ ലഹരിയിലായിരുന്ന പ്രതി ഡിഎംകെ ഓഫീസിന് സമീപത്തെ വാട്ടര്‍ ടാങ്ക് കത്തിച്ചത്.

    സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിച്ചിരുന്നു . തുടർന്ന് പ്രതി എത്തിയ കാറിന്റെ നമ്പര്‍ അടക്കം കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാമു പിടിയിലായത്.

    Gang rape | വ്യാജ വിവാഹപ്പാർട്ടിയിൽ പാടാൻ ക്ഷണം; തോക്കിൻമുനയിൽ നിർത്തി ഗായികയെ കൂട്ടബലാത്സംഗം ചെയ്തു

    വിവാഹപ്പാർട്ടിയിൽ പാടാൻ ക്ഷണം സ്വീകരിച്ചെത്തിയ 28-കാരിയായ ഗായികയെ കൂട്ടബലാത്സംഗത്തിന് (Gang Rape) ഇരയാക്കിയതായി പരാതി. വെള്ളിയാഴ്ച രാത്രി പട്നയ്ക്ക് (Patna) സമീപമുള്ള രാം കൃഷ്ണ നഗറിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്റു കുമാർ, സഞ്ജീവ് കുമാർ, കാരു കുമാർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രതികളിൽ ഒരാളായ പിന്റു കുമാറിനെ യുവതിക്ക് മുൻപരിചയമുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി.

    പരിപാടിയിൽ പാടാനെത്തിയ യുവതിയെ തോക്കിൻമുനയിൽ നിർത്തിയായിരുന്നു മൂവർസംഘം ബലാത്സംഗം ചെയ്തത്. പാട്ടുപാടാനെത്തിയ തന്നെ യുവാക്കൾ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും തുടർന്ന് വാതിൽ അകത്തുനിന്നും പൂട്ടിയശേഷം ഊഴംവച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഗായികയുടെ പരാതി. മുറിയിൽ നിന്നും ഒരുവിധത്തിൽ രക്ഷപ്പെട്ട യുവതി, മറ്റൊരു മുറിയിൽ കയറുകയും തുടർന്ന് വാതിൽ അടച്ച ശേഷം പോലീസിന്റെ സഹായം തേടുകയായിരുന്നു.

    ‘നേരത്തെ വിളിച്ച് അറിയിച്ചത് പ്രകാരമായിരുന്നു ഞാൻ പാർട്ടിയിൽ പാടാൻ എത്തിയത്. പക്ഷെ ഒരു പാർട്ടി നടക്കുന്നതിന്റെ യാതൊരു ലക്ഷണവു൦ അവിടെയുണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അവർ എനിക്കുനേരെ തോക്ക് ചൂണ്ടുകയും അവിടെനിന്ന് എന്നെ വലിച്ചിഴച്ച് ഒരു മുറിയിൽ കൊണ്ടുപോയി പൂട്ടിയിടുകയുമായിരുന്നു. മുറിയിൽ വെച്ച് അവർ ഓരോരുത്തരായി എന്നെ ബലാത്സംഗ൦ ചെയ്യുകയും അതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു.’ – യുവതി നൽകിയ പരാതിയിൽ പറയുന്നു.




    ‘ആ മുറിയിൽ നിന്നും ഒരുവിധത്തിൽ രക്ഷപ്പെട്ട ഞാൻ മറ്റൊരു മുറിയിലേക്ക് ഓടിക്കയറി അത് അകത്തുനിന്ന് പൂട്ടുകയായിരുന്നു. തുടർന്ന് പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് സഹായം തേടി.’ – യുവതി പറഞ്ഞു.

    Also read- ചികിത്സയുടെ മറവില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; മന്ത്രവാദിക്കെതിരെ കേസ്

    യുവതി വിളിച്ചുപറഞ്ഞതനുസരിച്ച് ഉടനടി സ്ഥലത്തെത്തിയ പോലീസ് പ്രതികളെ പിടികൂടിയ ശേഷം യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രതികളിലൊരാളുടെ കൈയിൽ നിന്നും തോക്ക് കണ്ടെടുത്തതായി പോലീസ് സ്ഥിരീകരിച്ചു. 'വിവരമറിഞ്ഞ് ഉടൻ തന്നെ ഞങ്ങൾ സംഭവസ്ഥലത്ത് എത്തുകയും യുവതിയെ രക്ഷപ്പെടുത്തുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളിൽ നിന്നും ഒരു നാടൻ തോക്കും മൂന്ന് കാർട്രിഡ്ജുകളും കണ്ടെത്തി.' - രാം കൃഷ്ണ നഗർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ രവി രഞ്ജൻ വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ്സിനോട് പറഞ്ഞു.



    Published by:Jayashankar Av
    First published: