• HOME
 • »
 • NEWS
 • »
 • crime
 • »
 • Sexual Assault | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Sexual Assault | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ ബസ്സില്‍ വെച്ച്‌ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ  ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. പെരുമ്പടപ്പ് ആമയം സ്വദേശി പള്ളിയില്‍ വീട്ടില്‍ അന്‍സാര്‍ (35) ആണ് അറസ്റ്റിലായത്. കുന്നംകുളം പൊലീസ് ആണ് ഇയാളെ പിടികൂടിയത്.

  സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ ബസ്സില്‍ വെച്ച്‌ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്പെക്ടര്‍ ഡി ശ്രീജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇ കെ ഹംദ്, രവികുമാര്‍, നിബു നെപ്പോളിയന്‍, വിനീത എന്നിവരും അനേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

  ഹോട്ടലിന്റെ ക്യൂആര്‍ കോഡ് മാറ്റി സ്വന്തം അക്കൗണ്ടിന്റെ ക്യൂആര്‍ കോഡ് വെച്ച് തട്ടിപ്പ്; യുവാവ് പിടിയില്‍


  കൊച്ചി: ഹോട്ടലിന്റെ ക്യൂആര്‍ കേഡ് മാറ്റി സ്വന്തം അക്കൗണ്ടിന്റെ ക്യൂആര്‍ കോഡ് വെച്ച് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. മുണ്ടംവേലി കാട്ടുനിലത്തില്‍ വീട്ടില്‍ മിഥുന്‍ (33) ആണ് പിടിയിലായത്. ജൂണ്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

  തോപ്പുപടി പോസ്റ്റ് ഓഫീസിന് സമീപമുള്ള അറബി ഖാന എന്ന ഹോട്ടലിന്റെ ക്യൂആര്‍ കോഡാണ് ഇയാള്‍ മാറ്റിയത്. ഹോട്ടലിന്റെ ക്യൂആര്‍ കോഡ് മാറ്റി സ്വന്തം അക്കൗണ്ടിന്റെ ക്യൂആര്‍ കോഡ് സ്ഥാപിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ഹോട്ടലുടമയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

  Fraud | സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ തിരിമറി; 2 ജീവനക്കാരികള്‍ അറസ്റ്റില്‍

  പത്തനംതിട്ട സീതത്തോട്ടില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയ ജീവനക്കാരികള്‍ അറസ്റ്റില്‍.  കൊച്ചുകോയിക്കല്‍ മാറമ്പുടത്തില്‍ വീട്ടില്‍ റോയിയുടെ ഉടമസ്ഥതയിലുള്ള മാറമ്പുടത്തില്‍ ഫിനാന്‍സിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. സ്ഥാപനത്തിന്റെ മാനേജരായിരുന്ന കൊച്ചുകോയിക്കല്‍ പുതുപ്പറമ്പില്‍ രമ്യ (32), സീതത്തോട് മണികണ്ഠന്‍കാലാ കല്ലോണ്‍വീട്ടില്‍ ഭുവനമോള്‍ ടി.ബി. (32) എന്നിവരെയാണ് ചിറ്റാര്‍ പോലീസ് അറസ്റ്റുചെയ്തത്.

  സ്ഥാപനത്തിന്റെ ഉടമ റോയി ഏറെക്കാലം വിദേശത്തായിരുന്നു. ഈ സമയത്താണ് 45.5 ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി ജീവനക്കാര്‍ നടത്തിയത്.  ആളുകള്‍ പണയംവെച്ച സ്വര്‍ണാഭരണങ്ങളുടെ വിവരങ്ങള്‍ റെക്കോഡുകളില്‍ രേഖപ്പെടുത്തിയശേഷം ഇവ മറ്റ് സ്ഥാപനങ്ങളില്‍ കൊണ്ടുപോയി പണയംവെച്ച് പണമെടുക്കുകയാണ് ജീവനക്കാര്‍ ചെയ്തത്. ആളുകള്‍ പണയംവെയ്ക്കുന്ന സ്വര്‍ണാഭരണങ്ങളുടെ തൂക്കത്തിലും വിലയിലും തിരിമറി കാട്ടിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

  ഉടമ റോയി അടുത്തിടെ നാട്ടില്‍ തിരികെയെത്തി നടത്തിയ പരിശോധനയിലാണ് സ്ഥാപനത്തില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. സ്വര്‍ണാഭരണങ്ങള്‍ ചിലര്‍ തിരികെയെടുക്കാനെത്തിയെങ്കിലും പണയം സ്വീകരിച്ചതിന്റെ യാതൊരു രേഖയും സ്ഥാപനത്തിലില്ലായിരുന്നു. ഇത്തരത്തിലുള്ള ചില സംഭവങ്ങളില്‍, സ്ഥാപനയുടമ ആളുകള്‍ക്ക് പണം നല്‍കി ഒത്തുതീര്‍പ്പുണ്ടാക്കി.

  സ്ഥാപനത്തിന്റെ മറവില്‍ ജീവനക്കാര്‍ സമാന്തര പണമിടപാട് നടത്തുകയും ചെയ്തിരുന്നു. ചില വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമൊക്കെ പണം കടം വാങ്ങിയശേഷം ഉയര്‍ന്ന പലിശയ്ക്ക് മറിച്ചുനല്‍കി. കൂടുതല്‍ തട്ടിപ്പുകള്‍ കണ്ടെത്തിയതോടെ സ്ഥാപനയുടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

  അതിനിടെ, പ്രതികളിലൊരാളായ രമ്യ കോടതിയില്‍ കീഴടങ്ങിയതിനെത്തുടര്‍ന്ന് ഇവരെ റിമാന്‍ഡുചെയ്തു. ജയിലില്‍നിന്ന് പോലീസ് കസ്റ്റഡിയില്‍വാങ്ങിയ പ്രതിയെ വെള്ളിയാഴ്ച സീതത്തോട്ടിലെത്തിച്ച് തെളിവെടുത്തു. സീതത്തോട്ടിലെ ഒരു ഷെഡ്യൂള്‍ഡ് ബാങ്കില്‍നിന്ന് സ്വര്‍ണാഭരണങ്ങളില്‍ ചിലത് കണ്ടെടുത്തു. മറ്റൊരു ജീവനക്കാരിയായ ഭുവനമോളെ വെള്ളിയാഴ്ചയാണ് പോലീസ് അറസ്റ്റുചെയ്തത്. ചിറ്റാര്‍ എസ്.ഐ. സണ്ണിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
  Published by:Arun krishna
  First published: