കൊല്ലം: സ്കൂൾ വിദ്യാർഥിനിക്കെതിരെ ഓൺലൈൻ വഴി ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വർക്കല ചെമ്മരുതി മുട്ടപ്പലം ചരുവിള പുത്തൻ വീട്ടിൽ സത്യപാലന്റെ മകൻ ബിനുവിനെയാണ് (23 )കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെ പരിചയം ഭാവിച്ചാണ് സ്കൂൾ വിദ്യാർഥിനിക്കെതിരെ യുവാവ് ഓൺലൈൻ ലൈംഗിക അതിക്രമം നടത്തിയത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സ്കൂൾ വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ കൈവശപ്പെടുത്തുകയും ചിത്രങ്ങൾ മോർഫ് ചെയ്തു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങൾ അയച്ചു കൊടുക്കാൻ പ്രതി വിദ്യാർത്ഥിനിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയും, അവർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ. ബി രവിയുടെ നിർദ്ദേശ പ്രകാരം സൈബർ ക്രൈം പോലീസ് അന്വേഷണം നടത്തി. സ്റ്റേഷൻ ഇൻസ്പെക്ടർ എലിയാസ് പി ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പ്രസന്ന കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജഗദീപ് ആർ എസ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിനു സി എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സുധാ കുമാരി, സിവിൽ പോലീസ് ഓഫീസർ രജിത് ബാലകൃഷ്ണൻ എന്നിവർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഗൾഫിൽനിന്ന് തിരിച്ചെത്തിയ പ്രവാസിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
കണ്ണൂര്‍: വിദേശത്ത് നിന്ന് നാട്ടിലെത്തിയ പ്രവാസിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. കണ്ണൂർ നാറാത്ത് പാമ്ബുരുത്തിയിലെ മേലേപാത്ത് ഹൗസില്‍ അബ്ദുല്‍ ഹമീദി(42)ന്റെ മൃതദേഹമാണ് ഞായറാഴ്ച വൈകീട്ടോടെ പഴയങ്ങാടി പുഴയില്‍ നിന്നു ലഭിച്ചത്. ശനിയാഴ്ച ബഹറിനിൽനിന്ന് കരിപ്പൂരില്‍ എത്തിയ ഹമീദ് നാട്ടിലേക്ക് കണ്ണൂരിൽ യാത്ര തിരിച്ചു. എന്നാൽ വീട്ടിലെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ലഭിച്ചത്. കോഴിക്കോട് നിന്ന് ട്രെയിനിൽ കണ്ണൂരിലേക്ക് വരുകയായിരുന്നു ഇദ്ദേഹം.
Also Read-
Lakshmi Priya | 'കിലോക്കണക്കിനു സ്വർണവും കോടികളുടെ ഭൂസ്വത്തും ഉള്ളവന് എന്തിനാണ് KSFE ചിട്ടി? നടി ലക്ഷ്മിപ്രിയ
വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ്, ഹമീദ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയില്ലെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യം പരിശോധിച്ചതിൽനിന്നാണ് ഇക്കാര്യം വ്യക്തമായത്. എന്നാൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ, പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ലഗേജുകള്‍ മംഗലാപുരത്ത് ട്രെയിനില്‍ കണ്ടെത്തുകയും ചെയ്തു. ഇതേത്തുടർന്ന് പൊലീസ് നടത്തിയ വിപുലമായ തെരച്ചിലിനിടെയാണ് പഴയങ്ങാടി പുഴയില്‍ നിന്നു മൃതദേഹം ലഭിച്ചത്.
പഴയങ്ങാടി പോലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഖബറടക്കം ഇന്ന് നടക്കും.
മാതാവ്: മേലേപാത്ത് കുഞ്ഞാത്തു. പിതാവ്: പരേതനായ മമ്മുഹാജി. പെരുമാച്ചേരി കൊട്ടപ്പൊയിലിലെ റാബിയയാണ് ഭാര്യ: മക്കള്‍: റസല്‍, റയ, സബ, സൈബ. സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍, റാസിഖ്(കെഎംസിസി യാമ്ബൂകണ്ണൂര്‍ ഖജാഞ്ചി), അബ്ദുസ്സലാം, ശിഹാബ്, ആയിഷ, റാബിയ, സക്കീന, ഖദീജ, പരേതയായ റുഖിയ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.