കൊച്ചി: സ്ത്രീകളെ ഫോണിൽ വിളിച്ച് അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവന്ന യുവാവ് അറസ്റ്റിലായി. കൊല്ലം അഞ്ചൽ സ്വദേശി അനിൽകുമാർ(32) ആണ് എറണാകുളം നോർത്ത് പൊലീസിന്‍റെ പിടിയിലായത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രതിയുടെ മൊബൈൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ തൃശൂർ ആമ്പല്ലൂരിൽനിന്ന് ഇയാൾ അറസ്റ്റിലായത്. പൊലീസ് എത്തുമ്പോൾ ആമ്പല്ലൂരിലെ ഒരു ബ്യൂട്ടി പാർലറിലായിരുന്നു അനിൽകുമാർ. പിന്നീട് കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു.
ഇക്കഴിഞ്ഞ ജനുവരി 19ന് കലൂരിലെ ഒരു ഹോട്ടലിൽവെച്ച് അമ്മയെ പരിചയമുണ്ടെന്ന് പറഞ്ഞ് കുട്ടികളിൽനിന്ന് ഫോൺ നമ്പർ വാങ്ങുകയായിരുന്നു. അൽപസമയത്തിനകം അവിടെയെത്തിയ കുട്ടികളുടെ അമ്മ, അനിൽകുമാറിനോട് എന്തിനാണ് ഫോൺ നമ്പർ വാങ്ങിയതെന്ന് ആരാഞ്ഞു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. ഒടുവിൽ യുവതിയെ തള്ളിയിട്ട് അനിൽകുമാർ ഓടിരക്ഷപ്പെട്ടു. ഇതിനുശേഷം നിരന്തരം ഫോണിൽ വിളിച്ച് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ഭീഷണിമുഴക്കുകയും ചെയ്യുമായിരുന്നു. ഇതേത്തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം രാവിലെയാണ് പ്രതിയെ പൊലീസ് കുടുക്കിയത്.
ഭാര്യയുയമായി അകന്നുകഴിയുന്ന ഇയാൾ നേരത്തെയും സ്ത്രീകളെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അന്വഷണത്തിൽ വ്യക്തമായി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.