• HOME
  • »
  • NEWS
  • »
  • crime
  • »
  • ലിഫ്റ്റ് ചോദിച്ചു പതിനെട്ടുകാരിയുടെ സ്കൂട്ടറിൽ കയറി; ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് പീഡിപ്പിച്ചയാൾ അറസ്റ്റിൽ

ലിഫ്റ്റ് ചോദിച്ചു പതിനെട്ടുകാരിയുടെ സ്കൂട്ടറിൽ കയറി; ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് പീഡിപ്പിച്ചയാൾ അറസ്റ്റിൽ

ചെറായി ബീച്ചിൽനിന്ന് ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് പോകുകയായിരുന്നു പെൺകുട്ടി. പ്രതി ലിഫ്റ്റ് ചോദിച്ചു സ്കൂട്ടറിൽ കയറി...

  • Share this:
    കൊച്ചി: ലിഫ്റ്റ് ചോദിച്ചു പതിനെട്ടുകാരിയുടെ സ്കൂട്ടറിൽ കയറി, ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ചെറായി ബീച്ചിനടുത്താണ് സംഭവം. ചെറായി ബീച്ചിൽ ലോഡ്ജ് വാടകയ്ക്കെടുത്ത് നടത്തിവന്നിരുന്ന കൊടുങ്ങല്ലൂർ എറിയാട് എടത്തല പള്ളിയിൽ വീട്ടിൽ പി.എസ് ശ്രീനാഥ്(46) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിൽ, പ്രതിയെ വീട്ടിൽനിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ശ്രീനാഥിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

    ജൂലൈ 29നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ചെറായി ബീച്ചിൽനിന്ന് ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് പോകുകയായിരുന്നു പെൺകുട്ടി. പ്രതി ലിഫ്റ്റ് ചോദിച്ചു സ്കൂട്ടറിൽ കയറി. ബീച്ചിൽനിന്ന് തിരിയുന്നിടത്ത് വണ്ടി നിർത്താൻ പ്രതി ആവശ്യപ്പെട്ടു. തുടർന്ന് പ്രതി നടത്തിവന്ന ലോഡ്ജ് വളപ്പിലേക്ക് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

    മുനമ്പം ഇൻസ്പെക്ടർ എ എൽ യേശുദാസിന്‍റെ നേതൃത്വത്തിൽ എസ്ഐമാരായ വി കെ ശശികുമാർ, ടി കെ രാജീവ്, എം.ബി സുനിൽകുമാർ, എഎസ്ഐ കെ. എസ് ബൈജു, സിപിഒ കെ.പി അഭിലാഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

    കാമുകനൊപ്പം താമസിച്ചുവന്ന ഏഴുമാസം ഗർഭിണിയായ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ

    ഴുമാസം ഗർഭിണിയായ 19കാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി സ്വദേശിയായ യുവതിയുടെ ഗർഭസ്ഥശിശുവും മരിച്ചു. മുൻപ് പോക്സോ കേസിൽ ഇരയായിരുന്ന പെൺകുട്ടി കാമുകനൊപ്പമായിരുന്നു താമസിച്ചിരുന്നത്.

    കാമുകൻ പതിവായി പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന ആരോപണത്തെ തുടർന്ന് പൊലീസ് പ്രാഥമികമായി ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലിന് ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ഇയാളോട് നിർദ്ദേശിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
    Published by:Anuraj GR
    First published: