• HOME
  • »
  • NEWS
  • »
  • crime
  • »
  • തിരുവനന്തപുരത്ത് പതിന്നാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് പതിന്നാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

നിർബന്ധിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പാറക്കുളത്തിൽ എത്തിച്ചശേഷമാണ് ലൈംഗിക അതിക്രമം നടത്തിയത്

  • Share this:

    തിരുവനന്തപുരം: ആറ്റിങ്ങലിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ. 14 വയസ്സുള്ള ആൺകുട്ടിയെ കടത്തിക്കൊണ്ട് പോയി ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയായ ചിറയിൻകീഴ് കൂട്ടുംവാതുക്കൽ അയന്തിയിൽ ശരത്തിനെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

    വർക്കലയിലെ സ്വകാര്യ ആശുപതിയിലെ നഴ്സാണ് പ്രതി. ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സ്കൂളിൽ നിന്നു യൂണിഫോം വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ നിർബന്ധിച്ച് ബൈക്കിൽ കയറ്റി പൊയ്ക മുക്കിലെ പാറക്കുളത്തിൽ എത്തിച്ചശേഷമാണ് ലൈംഗിക അതിക്രമം നടത്തിയത്.

    സംഭവം വീട്ടിൽ അറിയിച്ച കുട്ടി അച്ഛനുമൊത്ത് ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രദേശത്തെ CCTV ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി സഞ്ചരിച്ച വാഹനം തിരിച്ചറിയുകയും പ്രതിയെ കണ്ടെത്തുകയുമായിരുന്നു.

    Also Read- കാസർഗോഡ് പതിനാറുകാരനെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച മുസ്ലീം ലീഗ് നേതാവിനെതിരെ പോക്സോ കേസ്

    ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ തൻസീം അബ്ദുൾ സമദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.

    Published by:Anuraj GR
    First published: