കണ്ണൂരിൽ 75 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പിടിയിലായ 56കാരൻ റിമാൻഡിൽ

വീട്ടിൽ തനിച്ച് താമസിക്കുന്ന വയോധികയെ തുടർച്ചയായി മൂന്ന് ദിവസം പീഡിപ്പിച്ചെന്നാണ് പരാതി

News18 Malayalam | news18-malayalam
Updated: August 4, 2020, 2:45 PM IST
കണ്ണൂരിൽ 75 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പിടിയിലായ 56കാരൻ റിമാൻഡിൽ
പ്രതീകാത്മ ചിത്രം
  • Share this:
കണ്ണൂർ: മട്ടന്നൂരിൽ 75കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. മരുതായി സ്വദേശി മനോഹരൻ (56) ആണ് അറസ്റ്റിലായത്. വീട്ടിൽ തനിച്ച് താമസിക്കുന്ന വയോധികയെ തുടർച്ചയായി മൂന്ന് ദിവസം പീഡിപ്പിച്ചെന്നാണ് പരാതി. രാത്രി വീട്ടിൽ അതിക്രമിച്ച് കടന്നായിരുന്നു പീഡനം.

എഴുപത്തിയഞ്ചുകാരിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. ബന്ധുക്കളും സന്നദ്ധ സംഘടനാ പ്രവർത്തകരും ചേർന്നാണ് വയോധികയെ ആശുപത്രിയിലെത്തിച്ചത്. പോലീസിൽ പരാതി നൽകുകയും കോടതിയിൽ രഹസ്യമൊഴി നൽകുകയും ചെയ്തു.

TRENDING:കോലഞ്ചേരിയിൽ 75കാരിക്ക് ക്രൂര പീഡനം; സ്വകാര്യഭാഗങ്ങളിലടക്കം പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു[NEWS]ചതി കൊടും ചതി ! വിദേശമദ്യമെന്ന പേരിൽ കട്ടൻ ചായ; ലിറ്ററിന് 900 രൂപ നൽകി വാങ്ങി കബളിപ്പിക്കപ്പെട്ട് യുവാക്കൾ[NEWS]Sushant Singh Rajput | അന്വേഷണത്തിനായി ബീഹാറിൽ നിന്നെത്തിയ ഉദ്യോഗസ്ഥനെ മുംബൈയിൽ ക്വറന്‍റീൻ ചെയ്തു; നടപടിയിൽ വിമർശനം[PHOTOS]

ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത മനോഹരനെ കോടതി റിമാൻഡ് ചെയ്തു.
Published by: Asha Sulfiker
First published: August 4, 2020, 2:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading