• HOME
 • »
 • NEWS
 • »
 • crime
 • »
 • ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ; ഒളിവിൽ പോയ പ്രതിയെ പൊലീസ് തന്ത്രപരമായി കുടുക്കി

ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ; ഒളിവിൽ പോയ പ്രതിയെ പൊലീസ് തന്ത്രപരമായി കുടുക്കി

പന്ത്രണ്ടും പതിമൂന്നും വയസുള്ള ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പൊലീസ് വിവേകിനെതിരെ കേസെടുത്തിരുന്നു

Vivek_Pocso

Vivek_Pocso

 • Share this:
  തൃശൂർ: ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആൾ അറസ്റ്റിൽ. കൊരട്ടി മേലൂര്‍ കൂവക്കാട്ട് കുന്ന് സ്വദേശി പേരുക്കുടി വീട്ടില്‍ വിവേക് (36) എന്നയാളെയാണ് പൊലീസ് തന്ത്രപരമായി കുടുക്കിയത്.

  പന്ത്രണ്ടും പതിമൂന്നും വയസുള്ള ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പൊലീസ് വിവേകിനെതിരെ കേസെടുത്തിരുന്നു. ഈ വിവരം അറിഞ്ഞ പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. ആളൂര്‍, കൊളത്തൂര്‍, തൃശൂര്‍ എന്നിവിടങ്ങളിൽ മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു പ്രതി. കഴിഞ്ഞ ദിവസം ചാലക്കുടിക്ക് അടുത്തുനിന്നാണ് ഇയാളെ മഫ്ത്തിയിലെത്തിയ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

  പീഡനത്തിന് ഇരയായ ഒരു കുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങളാണ് സംഭവം പുറംലോകം അറിയാൻ ഇടയായത്. കൌൺസിലിങ്ങിന് വിധേയമാക്കിയ കുട്ടി, വിവേക് പീഡിപ്പിച്ച വിവരം തുറന്നു പറഞ്ഞു. ക്രൂരമായാണ് വിവേക് കുട്ടികളെ പീഡിപ്പിച്ചിരുന്നതെന്ന് വ്യക്തമായിരുന്നു. ഈ കുട്ടിയുടെ പിതാവാണ് വിവരം പൊലീസിനെ അറിയിച്ചത്. ദിവസം മുഴുവൻ മദ്യപിച്ചും ലഹരിവസ്തുക്കൾ ഉപയോഗിച്ചും നടക്കുന്നയാളാണ് വിവേക്. ലഹരി ഉപയോഗിച്ചാൽ അക്രമാസക്തനാകുന്ന പ്രകൃതക്കാരനായിരുന്നു ഇയാൾ. അതുകൊണ്ടുതന്നെ വീട്ടുകാരും, അയൽവാസികളും ഇയാളെ അകറ്റിനിർത്തിയിരുന്നതായും പൊലീസ് പറയുന്നു.

  ചാലക്കുടിക്കും കൊരട്ടിക്കുമിടയിൽ ദേശീയപാതയിൽ രാത്രികാലങ്ങളിൽ അതിക്രമം നടത്തി വാഹനയാത്രക്കാരെ കൊള്ളയടിക്കുന്ന സംഘത്തിന്‍റെ ഭാഗമായിരുന്നു വിവേക് എന്നും പൊലീസ് പറയുന്നു. കൊടകര, ചാലക്കുടി, ആളൂര്‍ സ്റ്റേഷനുകളില്‍ ഇയാൾക്കെതിരെ കൊലപാതകശ്രമം ഉൾപ്പടെ നിരവധി കേസുകളുണ്ട്. പീഡന കേസിൽ അറസ്റ്റിലായ വിവേകിനെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

  എട്ടു വയസുകാരനെ കടയിൽവെച്ച് പീഡിപ്പിച്ചു; യുഎഇയിൽ രണ്ട് പ്രവാസികൾക്ക് ആറുമാസം തടവ്

  ദുബായ്: പലചരക്ക് കടയിൽ വെച്ച് എട്ടു വയസുകാരനെ പീഡിപ്പിച്ച സംഭവത്തിൽ അജ്മാനിൽ രണ്ടു പ്രവാസികൾക്ക് ആറു മാസം തടവ് ശിക്ഷ വിധിച്ചു. ഇരുപതും 31ഉം വയസുള്ള രണ്ടു പേർക്കാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ പൂർത്തിയാക്കിയാൽ ഉടൻ ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

  Also Read- മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾ അറസ്റ്റിൽ; ഒളിച്ചോട്ടം യുവതിയുടെ ഭർത്താവ് ബന്ധം വിലക്കിയ ശേഷം

  അറബ് വംശജനായ എട്ട് വയസുകാരനെയാണ് പ്രതികൾ ഒരു പലചരക്ക് കടയില്‍വച്ച്‌ ലൈംഗികമായി പീഡിപ്പിച്ചത്. മേയ് 20ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. പീഡന വിവരം കുട്ടി വീട്ടിൽ പറഞ്ഞതോടെയാണ് ഇത് പുറത്തറിഞ്ഞത്. തുടർന്ന് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയും ചെയ്തു. കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന അപ്പാർട്ടമെന്‍റിന്‍റെ താഴത്തെ നിലയിലാണ് പലചരക്ക് കട പ്രവർത്തിച്ചിരുന്നത്. ഇവിടെ വെച്ചാണ് പീഡനം നടന്നത്. കടയിലെ മാനേജരും സുഹൃത്തും ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചത്.

  ബ്രഡ് വാങ്ങാനായി കടയിൽ എത്തിയപ്പോഴാണ് കുട്ടിയെ ബലമായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. അന്വേഷിച്ച് എത്തിയ സഹോദരനോട് കുട്ടി വിവരം പറഞ്ഞു. തുടർന്ന് പിതാവിനെ അറിയിക്കുകയുമായിരുന്നു. കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളും പ്രതികൾ മൊബൈലിൽ പകർത്തിയിരുന്നു. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് രണ്ടു പ്രതികളെയും പിറ്റേ ദിവസം തന്നെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു.
  Published by:Anuraj GR
  First published: