• HOME
 • »
 • NEWS
 • »
 • crime
 • »
 • പഠനത്തിനായി ബന്ധു വീട്ടിലെത്തിയ പെൺകുട്ടി ഗർഭിണിയായി; പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പഠനത്തിനായി ബന്ധു വീട്ടിലെത്തിയ പെൺകുട്ടി ഗർഭിണിയായി; പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Sexual Abuse | പെണ്‍കുട്ടി രണ്ടുമാസമായി വിദ്യാഭ്യാസ ആവശ്യത്തിന് പ്രതിയുടെ വീട്ടില്‍ താമസിക്കുകയായിരുന്നു.

news18

news18

 • Share this:
  പഠനത്തിനായി ബന്ധു വീട്ടിലെത്തിയ പെൺകുട്ടി ഗർഭിണിയായി; പീഡിപ്പിച്ച യുവാവ് അറസ്റ്റിൽSexual Abuse |  തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റിൽ. പാലോട് കുശവൂര്‍ സ്വദേശി വിപിനാണ് ( 22 ) പിടിയിലായത്. പാലോട് പൊലീസ് ആണ് വിപിനെ അറസ്റ്റുചെയ്‌തത്. പെണ്‍കുട്ടി രണ്ടുമാസമായി വിദ്യാഭ്യാസ ആവശ്യത്തിന് പ്രതിയുടെ വീട്ടില്‍ താമസിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസിലായത്. തുടര്‍ന്ന് ആശുപത്രി അധികൃതർ വിവരം പാലോട് പൊലിസിനെ അറിയിച്ചു.

  പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം വിപിനെ പോക്സോ നിയമപ്രകാരം പിടികൂടുകയായിരുന്നു. പാരലല്‍ കോളേജില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് പ്രതി. നെടുമങ്ങാട് ഡിവെ. എസ്. പി ജെ. ഉമേഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പാലോട് സി. ഐ. മനോജ്, എസ്. ഐ നിസാറുദ്ദീന്‍, ഗ്രേഡ് എസ്. ഐമാരായ ഭുവനചന്ദ്രന്‍ നായര്‍, അന്‍സാരി, ദീപാകുമാരി, സുജുകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

  മധ്യപ്രദേശിൽ ആറുവയസുകാരിയെ ബലാത്സംഗത്തിനിരയായ സംഭവത്തിൽ മുത്തച്ഛനും അമ്മാവനും അറസ്റ്റിലായ സംഭവം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മധ്യപ്രദേശ് ഭോപ്പാലിലെ കോളാർ സ്വദേശിയായ പെൺകുട്ടി സഹോദരനായ മൂന്നു വയസുകാരന്‍റെ മുന്നില്‍ വച്ചാണ് അതിക്രമത്തിനിരയായത്. കുട്ടികൾ രണ്ടും വളരെ ചെറിയ പ്രായക്കാരായതിനാൽ കൗൺലിർമാരുടെ സഹായത്തോടെ പ്രത്യേകമായി കൗൺസിലിംഗ് നടത്തിയാണ് വിവരങ്ങൾ മനസിലാക്കിയെടുത്തതെന്നാണ് പൊലീസ് പറയുന്നത്. കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത പ്രായമായതിനാൽ തന്നെ സംഭവം എന്നാണ് നടന്നതെന്ന് സംബന്ധിച്ചും വിവരം നൽകാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടില്ല എന്നാണ് കോളാർ സ്റ്റേഷൻ ഇൻസ്പെക്ടർ ചന്ദ്രകാന്ത് പട്ടേൽ അറിയിച്ചത്.

  Also Read-മൂന്നരക്കോടിയുടെ ഇൻഷുറന്‍സ് തുകയ്ക്കായി ഭർത്താവിനെ കൊലപ്പെടുത്തി 57കാരി

  Also Read-ഏഴും പെൺകുട്ടികൾ; മകന് വേണ്ടിയുള്ള ആഗ്രഹത്തിൽ ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ മോഷ്ടിച്ച് യുവതി

  സമോസ നൽകാം എന്ന് പറഞ്ഞാണ് കുട്ടികളെ സഞ്ജയ് സ്വന്തം വീട്ടിലെത്തിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവിക മാറ്റങ്ങൾ കണ്ട് സംശയം തോന്നിയ അമ്മ കാര്യങ്ങൾ ചോദിച്ചതോടെ കുട്ടി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി. ഇതിന് പിന്നാലെ തന്നെ അമ്മ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കുട്ടിയുടെ മുത്തച്ഛനെയും സഞ്ജയ് എന്നയാളെയും അറസ്റ്റ് ചെയ്തു. കൂട്ട ബലാത്സംഗത്തിന് പുറമെ പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
  Published by:Anuraj GR
  First published: