തിരുവനന്തപുരം: പ്ളസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് (Rape) ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങൾ (Social Media) പ്രചരിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. ഇടുക്കി സ്വദേശിയായ യുവാവിനെയാണ് തിരുവനന്തപുരം (Thiruvananthapuram) വിളപ്പിൽശാല പൊലീസ് മൂന്നാർ വെള്ളത്തൂവലിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം മംഗലത്തുവീട്ടില്‍ എസ്. ആല്‍ബര്‍ട്ട് ജോസഫാണ് (അപ്പു-24) വിളപ്പില്‍ശാല പൊലീസിന്റെ പിടിയിലായത്.
കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ യുവാവ് പെണ്‍കുട്ടിയുടെ വീടിന് സമീപം ജോലിക്കെത്തിയതായിരുന്നു. കുട്ടിയുമായും വീട്ടുകാരുമായും സൗഹൃദം സ്ഥാപിച്ച ഇയാള്‍ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായി. അതിനിടെ സാമൂഹ്യമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയുമായി കൂടുതല്‍ അടുത്ത ഇയാള്‍ രക്ഷിതാക്കള്‍ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിച്ചശേഷം കുട്ടിയുടെ നഗ്നദൃശ്യങ്ങൾ മൊബൈൽഫോണിൽ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയുമായിരുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ പ്രതിയുടെ അടുത്തബന്ധുവും കൂട്ടുനിന്നതായാണ് കേസ്.
കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ ഇയാള്‍ ഇവിടെനിന്ന് മുങ്ങി. വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ആല്‍ബര്‍ട്ട് മൂന്നാര്‍ ഭാഗത്തുള്ളതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിളപ്പില്‍ശാല എസ്.എച്ച്.ഒ എന്‍. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ ക്യാമ്ബ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് വെള്ളത്തൂവല്‍ ഭാഗത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ ആര്‍.വി. ബൈജു, സി.പി.ഒമാരായ ജയശങ്കര്‍, പ്രദീപ്, പ്രജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പോക്സോ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ; പെൺകുട്ടിയുടെ അമ്മയും പ്രതി
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ (Pocso Case) വിതുര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ. പാലോട് കള്ളിപ്പാറ റോസ്ഹില്ലിൽ ശശിധരൻ്റെ മകൻ അനൂപാണ് (39) കേസിൽ ജയിലിലായത്. തിരുവനന്തപുരം (Thiruvananthapuram) പോസ്‌കോ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
Also Read- 12 years in Jail | 12 വയസുകാരിയെ തട്ടി കൊണ്ട് പോയി ബലാത്സംഗം ചെയ്ത പ്രതിക്ക് 24 വർഷത്തിന് ശേഷം ശിക്ഷ
പെൺകുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങൾ കാരണം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇവിടെ വച്ച് പ്രതി പെൺകുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായി. കേസിൽ അനുകൂല നിലപാട് സ്വീകരിക്കാമെന്നും സഹായങ്ങൾ ചെയ്യാമെന്നും പറഞ്ഞാണ് അനൂപ് ഇവരുമായി അടുത്തത്. ഇത് മുതലെടുത്ത പ്രതി പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരം സന്ദർശകനായി. വീട്ടിൽ വച്ച് പലതവണ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇക്കാര്യം പെൺകുട്ടി അമ്മയോടു പറഞ്ഞെങ്കിലും അമ്മയും പ്രതിയുടെ പ്രവർത്തികൾക്ക് കൂട്ടുനിന്നു എന്നാണ് കേസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.