• HOME
  • »
  • NEWS
  • »
  • crime
  • »
  • വയോധികയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

വയോധികയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വയോധികയെ വീട്ടിൽ കൊണ്ടു വിടാമെന്ന് പറഞ്ഞാണ് അൽ അമീൻ കാറിൽ കയറ്റിയത്

  • Last Updated :
  • Share this:
    തിരുവനന്തപുരം: വയോധികയെ കാറിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിലായി. ള്ളിക്കൽ കെ.കെ കോണം, കോണത്ത് വീട്ടിൽ അൽ അമീനാണ് (43) പിടിയിലായത്. കിളിമാനൂർ പൊലീസാണ് ഇയാളെ പിടികൂടിയത്.

    26ന് രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വയോധികയെ വീട്ടിൽ കൊണ്ടു വിടാമെന്ന് പറഞ്ഞാണ് അൽ അമീൻ കാറിൽ കയറ്റിയത്. വിജനമായ സ്ഥലത്തെത്തിച്ച് ഇയാൾ കാറിൽവെച്ച് തന്നെ വയോധികയെ പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം രാത്രിയോടെ വയോധികയെ വീടിനു സമീപം റോഡിൽ രാത്രിയോടെ ഇറക്കിവിട്ട ശേഷം കടന്നുകളയുകയായിരുന്നു.

    കിളിമാനൂർ എസ്.എച്ച്.ഒ സനോജ്.എസ്, എസ്. ഐ വിജിത്ത് കെ. നായർ, സി.പി.ഒമാരായ അരുൺ, മഹേഷ് സുനിൽകുമാർ, വനിത സി.പി.ഒ രേഖ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    ബന്ധുവായ 79 കാരിയെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച ശേഷം മർദിച്ചവശയാക്കി കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

    ബന്ധുവായ വൃദ്ധയെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച ശേഷം ക്രൂരമായി മർദിച്ചവശയാക്കി കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. കിളിമാനൂർ, തട്ടത്തുമല ലക്ഷം വീട് കോളനിയിൽ വീട്ടു നമ്പർ 35 ൽ താമസിക്കുന്ന ആർ. അംജിത്തിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്.

    ഇക്കഴിഞ്ഞ 23 ന് പുലർച്ചെ 3.30 നായിരുന്നു കേസിന് ആസ്പദമായ സംഭവം. കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒറ്റയ്ക്കു താമസിക്കുന്ന 79 വയസുള്ള വൃദ്ധയുടെ വീട്ടിൽ ബന്ധുവായ യുവാവ് എത്തി പീഡിപ്പിയ്ക്കാൻ ശ്രമിക്കുകയായിരുന്നു. കുതറി മാറി രക്ഷപ്പെട്ട വൃദ്ധയെ ക്രൂരമായി മർദിച്ചവശയാക്കിയ ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ വൃദ്ധയെ രാവിലെ ബന്ധുക്കളെത്തി ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പോലീസിൽ പരാതി നൽകി.

    Also Read- യുകെജി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സർക്കാർ സ്കൂൾ അധ്യാപകൻ ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

    തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് പ്രതി ഒളിവിലായിരുന്ന സ്ഥലത്ത് എത്തി പിടികൂടുകയായിരുന്നു. യുവാവ് മുൻപും സമാന കേസിൽ പ്രതിയായിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള യുവാവ് കിളിമാനൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുമാണ്.

    കിളിമാനൂർ ഐഎസ്എച്ച്ഒ എസ്.സനൂജിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ വിജിത്ത്.കെ.നായർ, രാജേന്ദ്രൻ, എഎസ്ഐ ഷാജു, സീനിയർ സിപിഒ കിരൺ, സിപിഒ പ്രജിത്ത്, വനിതാ സീനിയർ സിപിഒ ശ്രീജ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
    Published by:Anuraj GR
    First published: