നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Marakkar | മരക്കാർ ടെലഗ്രാമിലൂടെ പ്രചരിപ്പിച്ചു; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

  Marakkar | മരക്കാർ ടെലഗ്രാമിലൂടെ പ്രചരിപ്പിച്ചു; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

  സമൂഹ മാധ്യമ ആപ്ലിക്കേഷനായ ടെലിഗ്രാമിലൂടെ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി നസീഫിനെയാണ് പൊലീസ് പിടികൂടിയത്

  മരയ്ക്കാർ

  മരയ്ക്കാർ

  • Share this:
   കോട്ടയം: മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ തിയറ്ററിലെത്തിയ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. സമൂഹ മാധ്യമ ആപ്ലിക്കേഷനായ ടെലിഗ്രാമിലൂടെ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി നസീഫിനെയാണ് പൊലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കോട്ടയം എസ്.പി ഡി. ശില്‍പയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

   സിനിമയുടെ വ്യാജ പ്രിന്റ് സിനിമ കമ്പനി എന്ന ടെലിഗ്രാം ഗ്രൂപ്പിലൂടെയാണ് നസീഫ് പ്രചരിപ്പിച്ചത്. സിനിമ പല ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുത്ത ഇയാളെ സൈബര്‍ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഞായറാഴ്ച രാവിലെ എരുമേലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ നിന്നാണ് നസീഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ചിത്രത്തിന്‍റെ വ്യാജ പ്രിന്‍റ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കൂടുതൽ പേർ പൊലീസിന്‍റെ നിരീക്ഷണത്തിലാണെന്നാണ് വിവരം. വൈകാതെ ഇവരെയും പൊലീസ് കസ്റ്റഡിയിലെടുക്കും.

   യു.എ.ഇയിലും ചരിത്രം കുറിച്ച് മരയ്ക്കാര്‍; 368 ഷോകളിലായി നേടിയത് രണ്ട് കോടിയില്‍ അധികം രൂപ

   യുഎയിലും ചരിത്രം കുറിച്ച് മോഹന്‍ലാലിനെ(Mohanlal) നായകനാക്കി പ്രിയദര്‍ശന്‍(Priyadarshan)  സംവിധാനം ചെയ്ത മരയ്ക്കാര്‍(Marakkar).വരുമാത്തിന്റെ കാര്യത്തില്‍ റെക്കോട് നേട്ടമാണ് ചിത്രം കൈവരിച്ചിരിക്കുന്നത്.

   യുഎയില്‍ 65 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇതുവരെ നടന്ന 368 ഷോകളില്‍ നിന്ന് ചിത്രം 2.98 കോടിയോളം രൂപയുടെ കളക്ഷന്‍ സ്വന്തമാക്കി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
   ട്രെയ്ഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ മരയ്ക്കാറിന്റെ ചിത്രത്തിന്റെ കളക്ഷന്‍ സൂചിപ്പിക്കുന്ന ട്വീറ്റ് ചെയ്തിട്ടുണ്ട്.

   യുഎയില്‍ ഒരു മലയാള ചിത്രം ആദ്യമായാണ് ഒരു ദിവസം കൊണ്ട് ഇത്രയും വലിയ കളക്ഷന്‍ സ്വന്തമാക്കുന്നത്
   സിനിമ പ്രീ-ബുക്കിംഗ് ഇനത്തില്‍ തന്നെ മുടക്കുമുതലായ 100 കോടി രൂപ നേടിയിരുന്നു.

   കേരളത്തില്‍ മാത്രം 631 തിയറ്ററുകളിലാണ് മരക്കാര്‍ പ്രദര്‍ശനത്തന് എത്തിയത്. മോഹന്‍ലാല്‍ ഫാന്‍സ് ഒരാഴ്ച മുന്‍പ് ചാര്‍ട്ട് ചെയ്തിരുന്നതനുസരിച്ച് 600ല്‍ അധികം തിയറ്ററുകളിലാണ് ആരാധകര്‍ക്കായുള്ള പ്രത്യേക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചത്. ലോകമാകെ 1000 ഫാന്‍സ് ഷോകളാണ് നടന്നത്.

   Marakkar | റിലീസ് ദിനത്തില്‍ തന്നെ മരക്കാറിന്റെ വ്യാജ പതിപ്പ് ഓൺലൈനിൽ

   രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

   ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.
   Published by:Anuraj GR
   First published:
   )}