• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനു യുവതിക്ക് മുന്നിൽ നഗ്നത പ്രദര്‍ശനം; 32കാരൻ അറസ്റ്റിൽ

Arrest | വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനു യുവതിക്ക് മുന്നിൽ നഗ്നത പ്രദര്‍ശനം; 32കാരൻ അറസ്റ്റിൽ

യുവതി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി പ്രതി അസഭ്യം പറയുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തുവെന്നാണ് പരാതി

Renjith

Renjith

 • Share this:
  കൊല്ലം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനു യുവതിക്ക് മുന്നിൽ നഗ്നത പ്രദര്‍ശനം (Show Nudity) നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി (Arrest). പട്ടാഴി സ്വദേശിനിയായ യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‍റെ വിരോധത്തില്‍ നഗ്നത പ്രദര്‍ശനം നടത്തിയ കേസിൽ പട്ടാഴി രാജന്‍ നിവാസില്‍ രാജന്‍റെ മകൻ രഞ്ജിത്ത് (32) ആണ് അറസ്റ്റിലായത്. കുന്നിക്കോട് പൊലീസാണ് (Kerala Police) പ്രതിയെ അറസ്റ്റ് ചെയ്തത്.

  പട്ടാഴി സ്വദേശിനിയായ യുവതിയോട് പ്രതി വിവാഹാഭ്യര്‍ത്ഥന നടത്തുകയും പിന്തുടര്‍ന്ന് ശല്യപെടുത്തി വരുകയുമായിരുന്നു. യുവതി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി പ്രതി അസഭ്യം പറയുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തു. ഇതോടെ യുവതി കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുന്നിക്കോട് എസ്.എച്ച് ഒ മുബാറക്‌ ,എസ് ഐ വൈശാഖ് കൃഷ്ണന്‍ എസ് ഐ ഫൈസല്‍. സി.പി.ഒ മരിയകുട്ടി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

  പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെതിരെ പോക്സോ

  കാസർകോട്: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവിനെതിരെ പൊലീസ് പോക്സോ കേസെടുത്തു. കാസർകോട് ജില്ലയിലെ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പതിന്നാലുകാരിയായ മകളെ സ്വന്തം വീട്ടില്‍ വെച്ച്‌ 45 കാരനായ പിതാവ് പീഡിപ്പിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ ജനുവരി മാസം മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. പെൺകുട്ടിയുടെ ബന്ധുക്കൾ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിക്കുകയും അവർ പൊലീസിനെ അറിയിക്കുകയുമായിരുന്നു.

  ഇതേത്തുടർന്നാണ് പെൺകുട്ടിയുടെ പിതാവിനെതിരെ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയത്. ഇതിൽ സംഭവത്തിൽ വസ്തുതയുണ്ടെന്ന് കണ്ടെത്തുകയും പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയുമായിരുന്നു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

  പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗീക പീഡനം; പ്രതിക്ക് 17 വര്‍ഷം കഠിന തടവ്

  പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിന് 17 വർഷം കഠിനതടവും മൂന്നുലക്ഷം പിഴയും ശിക്ഷ.  പീരുമേട് കരടിക്കുഴി പട്ടുമല എച്ച്.എം.എൽ. എസ്റ്റേറ്റ് ലയത്തിലെ അനീഷ് കുമാറി(21)നെയാണ് തൊടുപുഴ പോക്‌സോ പ്രത്യേക കോടതി ജഡ്ജി നിക്‌സൺ എം. ജോസഫ് ശിക്ഷിച്ചത്. പിഴ അടയ്ക്കാത്തപക്ഷം 300 ദിവസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

  2017 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്ലസ് വൺ വിദ്യാർഥിയായ ആൺകുട്ടിയെ പലതവണ ഇയാള്‍  ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇതിന് ഏഴു വർഷം കഠിനതടവും ഒരുലക്ഷം പിഴിയുമാണ് ശിക്ഷ.

   Also Read- വീട്ടമ്മയുടെ വീട്ടിൽ അക്രമം; മുൻ കാമുകൻ ബംഗാൾ സ്വദേശിയെ വെട്ടി; തടസം പിടിച്ച വീട്ടമ്മയ്ക്ക് തലയ്ക്ക് വെട്ടേറ്റു

  ആവർത്തിച്ചുള്ള കുറ്റത്തിന് 10 വർഷം തടവും രണ്ടുലക്ഷം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം തടവ് അനുഭവിച്ചാൽ മതിയാകും. കുട്ടിയുടെ പുനരധിവാസത്തിനായി ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിത ഹാജരായി.

  Also Read- Young man arrested for showing nudity in front of a woman after rejecting marriage proposal. Kunnikode native Rajan's son Ranjith (32) was arrested. He allegedly displaying nudity against a woman from Pattazi for refusing a marriage proposal. The accused was arrested by the Kunnikode police (Kerala Police).
  Published by:Anuraj GR
  First published: