HOME /NEWS /Crime / സ്ത്രീകളുടെ അടിവസ്ത്രം അടിച്ചുമാറ്റാൻ 100 കിലോമീറ്റർ താണ്ടിയെത്തി; മോഷ്ടാവ് വലയിലായി

സ്ത്രീകളുടെ അടിവസ്ത്രം അടിച്ചുമാറ്റാൻ 100 കിലോമീറ്റർ താണ്ടിയെത്തി; മോഷ്ടാവ് വലയിലായി

thief

thief

അടിവസ്ത്രം മോഷ്ടിക്കാനാണോ ഇത്രയും ദൂരം സഞ്ചരിച്ചതെന്ന് കോടതി ചോദിച്ചപ്പോൾ അതെ എന്നായിരുന്നു മോഷ്ടാവിന്‍റെ മറുപടി

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ക്രൈസ്റ്റ്ചർച്ച്: നൂറു കിലോമീറ്റർ സഞ്ചരിച്ച് ഫ്ലാറ്റിൽ അതിക്രമിച്ചുകയറി സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചയാൾ അറസ്റ്റിൽ. ന്യൂസിലാൻഡിലെ വെല്ലിങ്ടണിലാണ് സംഭവം. സ്റ്റീഫൺ ഗ്രഹാം എന്ന അറുപത്തിയഞ്ചുകാരനാണ് സ്ത്രീകൾ മാത്രം താമസിക്കുന്ന ഫ്ലാറ്റിൽ അതിക്രമിച്ചുകയറി അടിവസ്ത്രങ്ങൾ മോഷ്ടിച്ചത്.

    ഫ്ലാറ്റ് കുത്തിത്തുറന്നാണ് ഇയാൾ അടിവസ്ത്രം മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. മോഷണശേഷം മടങ്ങാൻ ഒരുങ്ങവെ, ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ അവിടുത്തെ താമസക്കാരായ രണ്ട് സ്ത്രീകൾ ഇയാളെ പിടികൂടാൻ ശ്രമിച്ചു. എന്നാൽ കുതറിയോടിയ മോഷ്ടാവ് രക്ഷപ്പെട്ടു. പിടിവലിക്കിടയിൽ മോഷണ മുതലും ഫ്ലാറ്റ് കുത്തിത്തുറക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും താഴെ വീണു. ഇവ ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കിയതിലൂടെയാണ് മോഷ്ടാവിനെ പിടികൂടാൻ സഹായകരമായത്.

    ദിവസങ്ങൾ നീണ്ട തയ്യാറെടുപ്പിനുശേഷമാണ് പ്രതി മോഷണം നടത്തിയതെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് പറയുന്നു. അടിവസ്ത്രം മോഷ്ടിക്കാനാണോ ഇത്രയും ദൂരം സഞ്ചരിച്ചതെന്ന് കോടതി ചോദിച്ചപ്പോൾ അതെ എന്നായിരുന്നു ഗ്രഹാമിന്‍റെ മറുപടി. കോടതിയിൽ കുറ്റം സമ്മതിച്ച ഗ്രഹാമിന് ഒമ്പത് മാസത്തെ വീട്ടുതടങ്കലും ആയിരം ഡോളർ പിഴയും നൽകി.

    അതേസമയം പ്രതിക്ക് മാനസികവൈകല്യമുണ്ടെന്ന അഭിഭാഷകന്‍റെ വാദം കോടതി അംഗീകരിച്ചു. കുട്ടിക്കാലത്തുണ്ടായ ലൈംഗിക പീഡനം മൂലമാണ് ഇയാളുടെ മനോനില തകരാറിലായതെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചിരുന്നു.

    First published:

    Tags: Man arrested, Steal women inner wears, Theft, അടിവസ്ത്രം മോഷ്ടിച്ചു, മോഷണം