നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Malappuram | അമ്മയ്ക്കൊപ്പം വസ്ത്രം വാങ്ങാനെത്തിയ കുട്ടിയുടെ പാദസരം മോഷ്ടിച്ചയാൾ അറസ്റ്റിൽ

  Malappuram | അമ്മയ്ക്കൊപ്പം വസ്ത്രം വാങ്ങാനെത്തിയ കുട്ടിയുടെ പാദസരം മോഷ്ടിച്ചയാൾ അറസ്റ്റിൽ

  രണ്ടു വയസ്സുകാരിയായ കുട്ടിയെ ഷോപ്പിലിരുത്തി വസ്ത്രം വാങ്ങുന്ന സമയത്താണ് ഈ പ്രതി കുട്ടിയുടെ കാലിനു മുകളിൽ മറ്റൊരു വസ്ത്രം മറച്ചു പിടിച്ചുകൊണ്ട് കുട്ടിയുടെ പാദസരം പൊട്ടിച്ചെടുത്തത്

  Abdul_Kareem

  Abdul_Kareem

  • Share this:
   ജിഷാദ് വളാഞ്ചേരി

   മലപ്പുറം: വളാഞ്ചേരിയിൽ ടെക്സ്റ്റൈൽസിൽ നിന്നും വസ്ത്രം വാങ്ങുന്നതിനിടെ കുട്ടിയുടെ പാദസരം മോഷ്ടിച്ച കേസിലെ പ്രതി വളാഞ്ചേരിയിൽ അറസ്റ്റിൽ. പാലച്ചിറമാട്, എടരിക്കോട് സ്വദേശി ചങരൻചോലവീട്ടിൽ അബ്ദുൽ കരീം(47) നെയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്. തുണി വാങ്ങാനായി അമ്മയോടൊപ്പം ടെക്സ്റ്റൈൽസ് ഷോപ്പിലെത്തിയ കുട്ടിയുടെ കാലിൽ നിന്ന് പാദസരം പൊട്ടിച്ചെടുത്ത കേസിലാണ് അബ്ദുൽ കരീമിനെ പൊലീസ് പിടികൂടിയത്.

   വളാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ ജെ ജിനേഷിന്റെ നിർദേശാനുസരണം വളാഞ്ചേരി സബ് ഇൻസ്‌പെക്ടർ ൻ മുഹമ്മദ്‌ റഫീഖ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജി എസ് ഐ ബെന്നി, ജയകൃഷ്ണൻ, ജോൺസൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവമറിഞ്ഞ് ഉടനെതന്നെ പോലീസ് സംഘം കടയിലെത്തി സി സി ടി വി പരിശോധിച്ച് തിരിച്ചറിഞ്ഞ അടയാളങ്ങൾ സഹിതം വളാഞ്ചേരി ടൗണിൽ നടത്തിയ പരിശോധനയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു.

   രണ്ടു വയസ്സുകാരിയായ കുട്ടിയെ ഷോപ്പിലിരുത്തി വസ്ത്രം വാങ്ങുന്ന സമയത്താണ് ഈ പ്രതി കുട്ടിയുടെ കാലിനു മുകളിൽ മറ്റൊരു വസ്ത്രം മറച്ചു പിടിച്ചുകൊണ്ട് കുട്ടിയുടെ പാദസരം പൊട്ടിച്ചെടുത്തത്. പാദസരം കാണാതായത് ഉമ്മ അപ്പോൾ തന്നെ ഷോപ്പ് ഉടമയെ അറിയിക്കുകയായിരുന്നു. സിസിടിവി പരിശോധിക്കുകയായിൽ കരിനീല മുണ്ടും മങ്ങിയ ഓറഞ്ചു നിറത്തിലുള്ള ഷർട്ടും ധരിച്ച ഒരാളെ കാണാൻ സാധിച്ചത്. ഈ വിവരമാണ് പോലീസിന് പ്രതിയെ പിടികൂടാൻ സഹായകരമായത്.

   അഭയകേന്ദ്രത്തിന്‍റെ പിരിവിന് വന്നയാള്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ചു; മണിക്കൂറുകള്‍ക്കകം പിടിയിൽ

   കൊല്ലം: അഭയ കേന്ദ്രത്തിന്റെ പേരില്‍ പിരിവിനെത്തിയ ആള്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ചു കടന്നു. വിവരം ലഭിച്ച് ഒരു മണിക്കൂറിനകം പ്രതിയെ പൊലീസ് പിടികൂടി. തേവലക്കര പടപ്പനാല്‍ മുള്ളിക്കാല വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍ വഹാബ്(52)ആണ് അറസ്റ്റിലായത്. അഗതി മന്ദിരത്തിന് പണപ്പിരിവിനായി അച്ചടിച്ച നോട്ടീസുമായി മൈനാഗപ്പള്ളി ഇടവനശേരിയിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ മഴ പെയ്യുന്നതിനാല്‍ അവിടെ തങ്ങുകയും ഉച്ചഭക്ഷണപൊതി കഴിക്കാന്‍ അനുമതി ചോദിച്ച് അത് കഴിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പിതാവും ഇളയ സഹോദരനും ഈ സമയം വീട്ടിലുണ്ടായിരുന്നു. പിതാവ് മരുന്നു കഴിച്ചതിനാല്‍ മയക്കത്തിലായിരുന്നു.

   Also Read- കൊണ്ടോട്ടി പീഡനശ്രമം; പ്രതിക്ക് കടുത്ത ശിക്ഷ കിട്ടാന്‍ സാധ്യതകുറവെന്ന് നിയമ വിദഗ്ദര്‍; പ്രായക്കുറവ് നിര്‍ണായക ഘടകമാകാം

   ടിവി കാണാനെന്ന മട്ടില്‍ അകത്തു കടന്ന ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. വൈകുന്നേരം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. രാത്രി ഒന്‍പതിന് ഡോക്ടര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് എസ് എച്ച് ഒ അനൂപിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. അഭയകേന്ദ്രത്തിലെ നോട്ടീസ് ആണ് നിർണായകമായത്.

   അഭയകേന്ദ്രത്തില്‍ അന്വേഷിച്ചപ്പോള്‍ മൂന്നുപേരാണ് പിരിവിന് പോകുന്നതെന്നും അതില്‍ രണ്ടുപേര്‍ സ്ത്രീകളാണെന്നും അറിഞ്ഞു. ഇതോടെയാണ് പൊലീസ് അന്വേഷണം അബ്ദുൾ വഹാബിനെ കേന്ദ്രീകരിച്ച് നീങ്ങിയത്. ഇയാള്‍ വന്നിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂവെന്നും അഭയകേന്ദ്രത്തിൽ നിന്ന് അറിയിച്ചു. പൊലീസ് അന്വേഷിച്ച് വാടക വീട്ടിലെത്തുമ്പോള്‍ പെണ്‍കുട്ടി അടയാളം പറഞ്ഞ അതേ വസ്ത്രത്തില്‍ തന്നെയായിരുന്നു പ്രതി. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അബ്ദുൾ വഹാബിനെതിരെ പൊലീസ് കേസെടുത്തത്. ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
   Published by:Anuraj GR
   First published:
   )}