• HOME
  • »
  • NEWS
  • »
  • crime
  • »
  • മോഷ്ടിച്ച ബാഗുമായി ട്രെയിനിൽനിന്ന് ചാടിയത് പൊലീസിന്‍റെ മുന്നിലേക്ക്; 1.35 ലക്ഷം രൂപയുടെ മുതലുമായി യുവാവ് പിടിയിൽ

മോഷ്ടിച്ച ബാഗുമായി ട്രെയിനിൽനിന്ന് ചാടിയത് പൊലീസിന്‍റെ മുന്നിലേക്ക്; 1.35 ലക്ഷം രൂപയുടെ മുതലുമായി യുവാവ് പിടിയിൽ

ഷൊര്‍ണൂര്‍ - തിരുവനന്തപുരം വേണാട് എക്‌സ്പ്രസില്‍ തൃശൂരില്‍നിന്ന് തിരുവല്ലയിലേക്ക് യാത്ര ചെയ്യാനായി കയറിയ കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ ബാഗാണ് മോഷണം പോയത്...

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തൃശൂർ: ട്രെയിനിൽനിന്ന് മോഷ്ടിച്ച ബാഗുമായി പൊലീസിന് മുന്നിലേക്ക് ചാടിയ മോഷ്ടാവ് പിടിയിൽ. 50000 രൂപയും 80000 രൂപ വിലയുള്ള സ്വര്‍ണവും മൊബൈലുമടക്കം 1.35 ലക്ഷം രൂപയുടെ സാധനങ്ങൾ ബാഗിലുണ്ടായിരുന്നു. തമിഴ്‌നാട് ട്രിച്ചി സ്വദേശി വേണുഗോപാല്‍ ആണ് റെയിൽവേ പൊലീസിന്‍റെ പിടിയിലായത്. ഷൊര്‍ണൂര്‍ - തിരുവനന്തപുരം വേണാട് എക്‌സ്പ്രസില്‍ തൃശൂരില്‍നിന്ന് തിരുവല്ലയിലേക്ക് യാത്ര ചെയ്യാനായി കയറിയ കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ ബാഗാണ് ഇയാള്‍ മോഷ്ടിച്ചത്. ബാഗ് പിടിച്ചുവാങ്ങിയശേഷം നീങ്ങിത്തുടങ്ങിയ ട്രെയിനിൽനിന്ന് ഇയാൾ പുറത്തേക്ക് ചാടുകയായിരുന്നു.

    എന്നാൽ ഇദ്ദേഹം ചാടിയതിന് തൊട്ടടുത്തായി റെയിൽവേ പൊലീസ് സംഘം നിൽപ്പുണ്ടായിരുന്നു. പോലീസിനെ കണ്ട് പരുങ്ങിയതോടഎ ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. അതിനിടെ ട്രെയിനിൽനിന്ന് ബാഗ് മോഷ്ടിക്കപ്പെട്ട വിവരം പൊലീസിന് ലഭിക്കുകയും ചെയ്തു. ഇതോടെ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. മോഷ്ടിച്ച ബാഗാണ് കൈയിലുള്ളതെന്ന് വേണുഗോപാൽ സമ്മതിച്ചതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കൈയിലുണ്ടായിരുന്ന ബിഗ്‌ഷോപ്പര്‍ പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽനിന്ന് മോഷ്ടിച്ച ബാഗ് കിട്ടിയത്.

    ഇരിങ്ങാലക്കുട സ്റ്റേഷനിലിറങ്ങി മറ്റൊരു ട്രെയിനിൽ തൃശൂർ സ്റ്റേഷനിലേക്ക് തിരിച്ചെത്തിയ പരാതിക്കാരി ബാഗ് തിരിച്ചറിഞ്ഞു കൈപ്പറ്റി. റെയിൽവേ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയില്‍വേ പോലീസ് എസ്.ഐ.മാരായ കെ.ഒ. തോമസ്, മനോജ് കുമാര്‍, കോണ്‍സ്റ്റബിള്‍മാരായ എം.എസ്. ലാലു, എ.ജെ. സന്ദീപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
    Published by:Anuraj GR
    First published: