• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest| പ്രാർത്ഥനക്കെന്ന പേരിൽ നിസ്കാര പള്ളിയിലെത്തി ബാറ്ററി മോഷ്ടിച്ചയാൾ പിടിയിൽ 

Arrest| പ്രാർത്ഥനക്കെന്ന പേരിൽ നിസ്കാര പള്ളിയിലെത്തി ബാറ്ററി മോഷ്ടിച്ചയാൾ പിടിയിൽ 

നേരത്തെയും മാഹിൻ പള്ളികളിൽ മോഷണം നടത്തിയിട്ടുണ്ട് 

മാഹിൻ

മാഹിൻ

  • Last Updated :
  • Share this:
കൊച്ചി:  നിസ്കാരപള്ളിയിൽ പ്രാർഥനക്ക് എന്ന വ്യാജന എത്തി  ബാറ്ററി മോഷ്ടിച്ചയാള്‍ പിടിയില്‍. ഈരാറ്റുപേട്ട അരുവിത്തറ കരോട്ട് പറമ്പിൽ വീട്ടിൽ മാഹിനെയാണ് മുവാറ്റുപുഴ പൊലീസ് പിടികൂടിയത്.

സൗത്ത് പായിപ്ര ബദറുൽ ഖുദ ജുമാമസ്ജിദിൽ ജനുവരി 29 ന് ഉച്ചക്ക് നിസ്കാരസമയത്ത് ആണ് മോഷണം നടന്നത്. പ്രാർത്ഥനക്കെന്ന വ്യാജേനയാണ് മാഹിൻ എത്തിയത്. ഓട്ടോയിൽ ആണ് ഇയാൾ വന്നത്. പിന്നീട് ബാറ്ററിയുമായി പള്ളിയിൽ നിന്നിറങ്ങി പോവുകയായിരുന്നു.

Also Read- Thief Arrested| മോഷ്ടിക്കുന്ന പണം ചെലവിട്ട് ആഡംബര ജീവിതം; 23 മോഷണക്കേസുകളിലെ പ്രതി പെപ്പർ തങ്കച്ചൻ പൊലീസ് പിടിയിൽ

പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ നിന്ന് നേരത്തെ മാഹിൻ പള്ളിയിൽ നിന്ന് ബാറ്ററി മോഷ്ടിച്ചിട്ടുണ്ട്. പാലാ, ഈരാറ്റുപേട്ട, മേലുകാവ് എന്നിവിടങ്ങളിൽ ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ സി.ജെ.മാർട്ടിന്‍ എസ് ഐ  എൽദോസ് കുര്യാക്കോസ്, എ എസ് ഐ ബിനോജ് ഗോപാലകൃഷ്ണൻ, സി പി ഒമാരായ അജീഫ് പി ഹമീദ്, ജിസ്‌മോൻ, സനൽ വി കുമാർ എന്നിവരും  ഉണ്ടായിരുന്നു.

കാപ്പ ഉത്തരവ് ലംഘിച്ച യുവാവ് അറസ്റ്റിൽ

കാപ്പ ഉത്തരവ് ലംഘിച്ച യുവാവ് അറസ്റ്റിൽ. ആലുവ തോട്ടക്കാട്ടുകാര ഷാഡി ലൈനിൽ ഓലിപ്പറമ്പ് വീട്ടിൽ സോളമൻ (29) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

Also Read- Arrest| മകളുടെ വിവാഹത്തിന് സഹായംതേടി വീടുകളിൽ പിരിവിനെത്തും; കുട്ടികളുടെ ആഭരണങ്ങൾ മോഷ്ടിച്ച് മുങ്ങും; 50കാരൻ പിടിയിൽ

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നിരവധി കേസുകളിൽ ഉൾപ്പെട്ടതിനെ  തുടർന്ന് എറണാകുളം റേഞ്ച് ഡി ഐ ജി നീരജ് കുമാർ ഗുപ്തയുടെ നിർദ്ദേശാനുസരണം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്ക്  സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

Also Read- Fraud | പഴയ ഫോൺ നമ്പർ ഉപയോഗിച്ച് തട്ടിപ്പ്; വീട്ടമ്മയുടെ അക്കൗണ്ടിൽനിന്ന് എട്ട് ലക്ഷം നഷ്ടമായി; യുവാവ് അറസ്റ്റിൽ

ഒരു വർഷത്തേക്ക് വ്യാഴാഴ്ചകളിൽ ആലുവ സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു വ്യവസ്ഥ. ഇത് ലംഘിക്കുകയും ഈ സമയത്ത് മറ്റൊരു കേസിൽ ഉൾപ്പെടുകയുമായിരുന്നു ഇയാൾ. ഇതിൽ ജയിലിൽ പോവുകയും, തുടർന്ന് ജാമ്യം കിട്ടിയതിന് ശേഷവും കാപ്പ വ്യവസ്ഥകൾ ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തത്.
Published by:Rajesh V
First published: