നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പെൺകുട്ടികളുടെ സ്വർണവും പണവും കവർന്ന യുവാവ് അറസ്റ്റിൽ

    സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പെൺകുട്ടികളുടെ സ്വർണവും പണവും കവർന്ന യുവാവ് അറസ്റ്റിൽ

    സ്വന്തം ഫോട്ടോ എഡിറ്റ് ചെയ്തു ആകർഷകമാക്കിയ ശേഷമാണ് ഇയാൾ പെൺകുട്ടികളെ കുടുക്കിയിരുന്നത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി ബന്ധം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ സ്വർണവും പണവും കവർന്ന യുവാവ് അറസ്റ്റിൽ. ചെന്നൈ അമ്പത്തൂര്‍ വിനായക പുരം ഡോക്ടര്‍ രാജേന്ദ്ര പ്രസാദ് സ്ട്രീറ്റില്‍ ശ്യാം (28) എന്ന ജെറിയെയാണ് കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയാണ് ഇയാൾ സ്വർണവും പണവും കവർന്നതെന്ന് പൊലീസ് പറയുന്നു.

      സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ച ശേഷം പെൺകുട്ടികളുടെ ഫോട്ടോയും വീഡിയോയും വാങ്ങിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. പ്രധാനമായും ഇൻസ്റ്റാഗ്രാം, വാട്സാപ്പ് തുടങ്ങിയവയിലൂടെയാണ് ഇയാൾ പെൺകുട്ടികളെ കെണിയിൽ വീഴ്ത്തിയുരന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പൊലീസ് ഇയാളുടെ മൊബൈൽ ഫോൺ ഉൾപ്പടെ പിടിച്ചെടുത്തിട്ടുണ്ട്. ബംഗളുരുവിൽ പ്രതി ജോലി ചെയ്യുന്ന ഐ ടി സ്ഥാപനത്തിലെത്തിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

      സ്വന്തം ഫോട്ടോ എഡിറ്റ് ചെയ്തു ആകർഷകമാക്കിയ ശേഷമാണ് ഇയാൾ പെൺകുട്ടികളെ കുടുക്കിയിരുന്നത്. ഇയാളുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുന്ന പെൺകുട്ടികളുമായി വളരെ വേഗം ചങ്ങാത്തത്തിലാകുകയും, പ്രണയം നടിച്ച് സ്വകാര്യ ചിത്രങ്ങളും വീഡിയോയും വാങ്ങുകയുമാണ് ഇയാൾ ചെയ്തിരുന്നത്. പെൺകുട്ടികളുടെ ചിത്രങ്ങളും വീഡിയോയും കൈയിൽ കിട്ടിയിൽ, പിന്നെ ഭീഷണിപ്പെടുത്തും.

      ചിത്രങ്ങൾ മോർഫ് ചെയ്തും മറ്റും പ്രചരിപ്പിക്കുമെന്നും, അങ്ങനെ ചെയ്യാതിരിക്കാൻ പണമോ സ്വർണമോ ഇയാൾ ആവശ്യപ്പെടും. മാനഹാനി ഭയന്ന് മിക്കവരും ഇയാൾ ആവശ്യപ്പെടുന്ന സ്വർണവും പണവും നൽകുകയാണ് ചെയ്കിരുന്നത്. ചെന്നൈ, ബംഗളുരു, കൊച്ചി എന്നിവിടങ്ങളിലെ ഐ ടി സ്ഥാപനങ്ങളെ മറയാക്കിയും ഇയാൾ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

      ഭർത്താവിന്‍റെ കൈയും കാലും വെട്ടാൻ ക്വട്ടേഷൻ നൽകിയ യുവതി അറസ്റ്റിൽ

      തൃശൂര്‍: ഭര്‍ത്താവിന്‍റെ കൈയും കാലും വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തിൽ യുവതി അറസ്റ്റിലായി. കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍ വീട്ടില്‍ സി. പി. പ്രമോദിനെ ആക്രമിക്കാൻ ഫോണിലൂടെ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ നയന (30) ആണ് പിടിയിലായത്. നെടുപുഴ പൊലീസാണ് യുവതിയെ അറസ്​റ്റ്​ ചെയ്തത്.

      Also Read- ചികിത്സാ സഹായം വാഗ്ദാനം ചെയ്തു 38കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് യുവാക്കൾ പിടിയിൽ

      ഭർത്താവിനെ കഞ്ചാവ് കേസില്‍ കുടുക്കാനും മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് വരുത്തി തീർക്കാനും നയന ശ്രമിച്ചിരുന്നു. ഇതിന് തുടർച്ചയായി, ഭർത്താവുമായി അടുപ്പമുണ്ടെന്ന് കരുതിയിരുന്ന സ്ത്രീയുടെ മുഖത്ത് ആസിഡൊഴിക്കാനും യുവതി ക്വട്ടേഷൻ സംഘത്തോട് നിർദേശിച്ചു. അതിനു ശേഷം ഇത് ചെയ്തത് തന്‍റെ ഭർത്താവ് ആണെന്നും വരുത്തി തീർക്കാനും, അതിന്‍റെ പേരിൽ കൈയും കാലും വെട്ടാനും ക്വട്ടേഷന്‍ സംഘത്തോട് ആവശ്യപ്പെട്ടതായാണ് പരാതി.

      ഭാര്യയുടെ നീക്കം മനസിലാക്കിയ പ്രമോദ് തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് തന്ത്രപരമായി പ്രതിയെ കുടുക്കുകയായിരുന്നു. യുവതി കൂട്ടുപ്രതികളായ ക്വട്ടേഷൻ സംഘവുമായി ഫോണില്‍ സംസാരിച്ചതിന്‍റെ തെളിവുകൾ പൊലീസിന് ലഭിച്ചതാണ് കേസിൽ നിർണായകമായത്. ഈ ശബ്ദസന്ദേശം മുൻനിർത്തിയാണ് പൊലീസ് യുവതിയെ പിടികൂടിയത്. അറസ്റ്റിലായ നയനയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കേസിലെ കൂട്ടുപ്രതികളെ ഉടൻ പിടികൂടുമെന്നും നെടുപുഴ എസ്.ഐ കെ. സി. ബൈജു അറിയിച്ചു.
      Published by:Anuraj GR
      First published:
      )}