ഇടുക്കി: സ്കൂളുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി പിടിയിൽ. ഇടുക്കി മരിയാപുരം നിരവത്ത് വീട്ടിൽ നാരായണൻ മകൻ മഹേഷ് എന്ന ചുഴലി മഹേഷാണ് അറസ്റ്റിലായത്. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ ഉളള സംഘം തമിഴ് നാട്ടിലെ കമ്പത്ത് നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച കട്ടപ്പന സെൻറ് ജോർജ് സ്കൂളിലെ ഓഫീസ് കതക് തകർത്തു ഓഫീസിൽ സൂക്ഷിച്ചിരുന്ന 86000 രൂപ മോഷ്ടിച്ചതിൽ കട്ടപ്പന പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയിൽ മണിക്കൂറുകൾക്കകം പ്രതിയെ തമിഴ്നാട്ടിലെ കമ്പത്ത് നിന്നും പിടികൂടുകയായിരുന്നു.
നിരവധി മോഷണ കേസുകളിൽ പ്രതിയായ മഹേഷ് സ്ഥിരമായി സ്കൂളുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുകയും നിരവധി തവണ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ള ആളാണ്. തിരക്കുള്ള സ്ഥലങ്ങളിൽ ചുഴലി അസുഖം വന്നത് പോലെ അഭിനയിച്ചു വീണുകിടന്ന നാട്ടുകാർ പിരിച്ചു നൽകുന്ന പണവുമായി കടന്നു കളഞ്ഞ് തട്ടിപ്പു തടത്തുന്ന ശീലവും പ്രതിക്കുണ്ട്. ഈ മാസം രണ്ടാം തീയതി ജയിലിൽ നിന്ന് ഇറങ്ങിയ പ്രതി ആലത്തൂരിൽ നിന്നും ചങ്ങനാശ്ശേരിയിൽ നിന്നും സമാനമായ രീതിയിൽ മോഷണം നടത്തിയിട്ടുള്ള ആളാണ്.
കട്ടപ്പന സെൻറ് ജോർജ് സ്കൂളിൽ മോഷണം നടത്തിയ ശേഷം തമിഴ്നാട്ടിലെ കമ്പത്ത് ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞു വരവെയാണ് പ്രതിയെ മണിക്കൂറുകൾക്കകം കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അന്വേഷണസംഘത്തിൽ കട്ടപ്പന ഇൻസ്പെക്ടർ വിശാൽ ജോൺസൺ, എസ് ഐ സജിമോൻ ജോസഫ്, ASI സുബൈർ എസ്, സി പി ഒ മാരായ വി കെ അനീഷ്, ടോണി ജോൺ എന്നിവരും ഉണ്ടായിരുന്നു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; 54കാരൻ അറസ്റ്റിൽതൃശൂർ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച 54കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ തേക്കേനട വാകയില്‍ മഠം പദ്മനാഭനെ (54)യാണ് ചാവക്കാട് പൊലീസ് ഇന്‍സ്പെക്ടര്‍ കെ.എസ്. സെല്‍വരാജിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഫേസ്ബുക്ക് വഴി ഏഴുമാസം മുമ്പ് പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കിയാണ് പദ്മനാഭൻ പീഡിപ്പിച്ചത്. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി, ഇയാൾ യുവതിയെ വിവിധ ലോഡ്ജുകളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
Also Read-
വിവാഹം കഴിഞ്ഞ് 28-ാം ദിവസം ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ; കൊലപാതകശ്രമം പാളിയത് ഇങ്ങനെനേരത്തെ വിവാഹിതനാണെന്ന വിവരം മറച്ചുവെച്ചാണ് പദ്മനാഭന് യുവതിയെ പല തവണ പീഡിപ്പിച്ചത്. പീഡനത്തിന് പുറമെ യുവതിയില്‍ നിന്നും വന്‍ തുകയും പ്രതി തട്ടിയെടുത്തു. യുവതിയുടെ പക്കല്‍നിന്ന് പലതവണകളായി പലതവണകളായി സ്വര്‍ണം വാങ്ങി പണയം വെച്ചു. ബാങ്ക് അക്കൗണ്ടില്‍നിന്ന് എട്ടേകാല്‍ ലക്ഷത്തോളം രൂപ കൈപ്പറ്റിയത് തിരിച്ചുനൽകിയിട്ടില്ലെന്നും യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വിവാഹവാഗ്ദാനത്തിൽ നിന്ന് പദ്മനാഭൻ പിൻമാറിയതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചാവക്കാടു നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ.മാരായ എസ്. സിനോജ്, എ.എം. യാസിര്‍, സി.പി.ഒ. എം. ഗീത, സി.പി.ഒ.മാരായ ജെ.വി. പ്രദീപ്, ജയകൃഷ്ണന്, ബിനില്‍ ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.