• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | സോളാര്‍ ലൈറ്റിന്റെ ബാറ്ററികള്‍ മോഷ്ടിച്ച പ്രതി പിടിയില്‍; കൂട്ടാളി ഓടിരക്ഷപ്പെട്ടു

Arrest | സോളാര്‍ ലൈറ്റിന്റെ ബാറ്ററികള്‍ മോഷ്ടിച്ച പ്രതി പിടിയില്‍; കൂട്ടാളി ഓടിരക്ഷപ്പെട്ടു

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് 120000 രൂപ വിലമതിക്കുന്ന ബാറ്ററികള്‍ മോഷണം പോയത്

  • Last Updated :
  • Share this:
    കൊല്ലം: സോളാര്‍ ലൈറ്റിന്റെ ബാറ്ററികള്‍ മോഷ്ടിച്ച മോഷ്ടാവ് പിടിയില്‍(Arrest). അകമണില്‍ MC റോഡ് സൈഡില്‍ സ്ഥാപിച്ചിരുന്ന നാല് സോളാര്‍ ലൈറ്റിന്റെ 8 ബാറ്ററികള്‍ മോഷണം നടത്തി കേസില്‍ തമിഴ്‌നാട് തെങ്കാശി സ്വദേശി ശിവകുമാറാണ്(29) ചടയമംഗലം പോലീസ് അറെസ്‌റ് ചെയ്തത്.

    വെള്ളിയാഴ്ച പുലര്‍ച്ചെയാണ് 120000 രൂപ വിലമതിക്കുന്ന ബാറ്ററികള്‍ മോഷണം പോയത്. ഈസമയം ഇതുവഴി നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടി നോക്കിവന്ന ചടയമംഗലം SI മോനിഷ്, GSI എഫ്.ആര്‍ മനോജ് എന്നിവര്‍ പ്രതിയെയും കൂട്ടാളിയെയും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി മോഷണ മുതലുമായി പിടിയിലായത്.

    പ്രതിക്കൊപ്പമുണ്ടായിരുന്ന കൂട്ടാളി പോലീസിനെ കണ്ട് ഓടിരക്ഷപെട്ടു. പിടിയിലായ പ്രതി ശിവകുമാര്‍ മുന്‍പും ബാറ്ററി മോഷണത്തിനു പിടിയിലായിട്ടുണ്ട്.

    Also Read-Thief Arrested| കൊച്ചിയിൽ ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് പണവും ലാപ്ടോപ്പും കവർന്ന പ്രതി ഡൽഹിയിൽ പിടിയിൽ

    Drug Seized | അന്ന് ബൈക്കഭ്യാസി; നാട്ടുകാരെ പൊതിരെ തല്ലി; ഇന്ന് ഹാഷിഷ് ഓയിലുമായി പിടിയില്‍

    തൃശൂര്‍: തൃശൂര്‍ കൊടകരയില്‍ മുന്നൂറു ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ടു പേര്‍പിടിയില്‍. കുണ്ടോളി അമല്‍, ചിയാരം കോട്ടയില്‍ അനുഗ്രഹ് എന്നിവരാണ് പിടിയിലായത്. നെല്ലായിയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും കുടുങ്ങിയത്. ചില്ലറ വിപണിയില്‍ മൂന്ന് ലക്ഷത്തോളം രൂപ വില വരുന്ന 60 ബോട്ടിലുകളാക്കിയ 300 ഗ്രാം ഹാഷിഷ് ഓയിലാണ് ഇവരില്‍ നിന്ന് പിടികൂടിയത്.

    ചിയാരത്ത് ഒരു പെണ്‍കുട്ടിയുമായി അമല്‍ ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ പെണ്‍കുട്ടി വീണ് അപകടത്തിനിടയായിരുന്നു. ഇത് ചോദ്യം ചെയ്തയാള്‍ക്ക് നേരെ അമല്‍ കൈയ്യേറ്റം നടത്തി. പിന്നാലെ ആള്‍ക്കൂട്ടം അമലിനേയും മര്‍ദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

    Also Read-Drug Case | ഡിജിറ്റല്‍ ത്രാസ് കൊണ്ടു നടന്ന് കഞ്ചാവ് തൂക്കി വില്‍ക്കുന്നതിനിടയില്‍ രണ്ടു പേര്‍ പിടിയില്‍

    ഇതേടെ അമലിനെ പിന്തുണച്ച ആളുകളെല്ലാം പിന്നെ മാറ്റിപ്പറഞ്ഞു. പെണ്‍കുട്ടി ബൈക്കില്‍ നിന്ന് വീഴുന്ന ദൃശ്യം ആരേയും ഞെട്ടിക്കുന്നതായിരുന്നു. ഇരുവര്‍ക്കുമെതിരെ അന്ന് ഒല്ലൂര്‍ പൊലീസ് കേസെടുത്തിരുന്നു.

    തൃശൂര്‍ കൊടകര ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലനും സംഘവും അമലിനേയും സുഹൃത്തിനേയും മുന്നൂറു ഗ്രാം ഹഷിഷ് ഓയിലുമായി പിടികൂടുന്നത്. അമലിന് കഞ്ചാവ് ഇടപാടുമായി ബന്ധമുണ്ടെന്ന് അന്നുതന്നെ നാട്ടുകാര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവും ഹഷിഷ് ഓയിലും വില്‍ക്കുന്നതായും പൊലീസിന് വിവരം കിട്ടിയിരുന്നു. ഇതിനിടെയാണ്, കൊടകരയില്‍ ഹഷിഷ് ഓയില്‍ വില്‍ക്കാന്‍ പോകുമ്പോള്‍ അമല്‍ പിടിയിലായത്.
    Published by:Jayesh Krishnan
    First published: