ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വനിതാ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തെ കേസില്‍ യുവാവ് അറസ്റ്റില്‍. വടക്കഞ്ചേരി സ്വദേശി ഷനാസിനെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം താരേക്കാടിന് സമീപത്തായിരുന്നു യുവതിയെ തടഞ്ഞ് നിര്‍ത്തി അതിക്രമം കാട്ടിയത്.
വിവാഹിതയായ യുവതിയുമായി ഒരു വര്‍ഷം മുന്‍പാണ് ഫേസ്ബുക്കിലൂടെ ഷനാസ് സൗഹൃദത്തിലാക്കുന്നത്. പിന്നീട് ഇരുവരും കൂടുതല്‍ അടുത്തു. പല ആവശ്യങ്ങള്‍ക്കെന്ന പേരില്‍ ഷനാസ് യുവതുയുടെ പക്കലില്‍ നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കി. ഇത് പതിവാക്കിയപ്പോള്‍ ഷനാസുമായുളള സൗഹൃദം യുവതി നിർത്തി. ഈസമയത്താണ് ഷനാസിന്റെ കൈവശമുണ്ടായിരുന്ന യുവതിയുടെ ചിത്രങ്ങള്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചത്.
Also read-പീഡനക്കേസിൽ പ്രതി; അന്വേഷണത്തിൽ വീഴ്ച; തിരുവനന്തപുരത്ത് മൂന്നു പൊലീസുകാരെ പിരിച്ചുവിട്ടു
ഇതോടെ യുവതി പൂര്‍ണമായും അകലം പാലിച്ചു. ഇതില്‍ പ്രകോപിതനായാണ് ഷനാസ് യുവതിയെ നിരന്തരം പിന്തുടര്ന്നത്. താരേക്കാടില്‍ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്തെത്തി കഴിഞ്ഞദിവസം കാത്ത് നിന്നു. യുവതിയെ കണ്ടയുടന്‍ തടസം നിന്ന് തര്‍ക്കമായി. ഇതിനിടയിലാണ് എണ്ണായിരം രൂപ വിലവരുന്ന യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തത്. നോര്‍ത്ത് പൊലീസില്‍ യുവതി നല്കിയ പരാതിയെത്തുടര്‍ന്നാണ് ഷനാസിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.