HOME » NEWS » Crime » MAN ARRESTED FOR SWINDLING MONEY IN THE NAME OF HAJJ RV TV

ഹജ്ജിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് 1.17 കോടി രൂപ തട്ടിയെടുത്തു; പ്രതി പിടിയിൽ  

ഹജ്ജിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് 78 പേരിൽ നിന്നാണ് ഇയാൾ പണം തട്ടിയെടുത്തത്.

News18 Malayalam | news18-malayalam
Updated: October 4, 2020, 8:33 AM IST
ഹജ്ജിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് 1.17 കോടി രൂപ തട്ടിയെടുത്തു; പ്രതി പിടിയിൽ  
അറസ്റ്റിലായ സിറാജുദ്ദീൻ
  • Share this:
കൊല്ലം: ഹജ്ജിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഒരുകോടിയിലേറെ രൂപ തട്ടിയെടുത്തയാൾ പിടിയിൽ. പ്രതി സിറാജുദ്ദീനാണ് ശാസ്താംകോട്ട പൊലീസ് പിടിയിലായത്. ശൂരനാട് നോർത്ത് വില്ലേജിൽ കിടങ്ങയം നടുവിൽ മുറിയിൽ കന്നിമേൽ മൂബാറക് മൻസിലിൽ നജിമുദ്ദീനേയും സുഹൃത്തുക്കളായ 77 പേരേയും ഹജ്ജിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഒരു കോടി 17 ലക്ഷത്തി തൊണ്ണൂറായിരം രൂപ കബളിപ്പെച്ചെടുത്തതായാണ് കേസ്. ‌

Also Read- പൊലീസുകാരൻ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി യുവതി; ഹെഡ് കോൺസ്റ്റബിളിനെതിരെ കേസ്

മലയാളിയാണെങ്കിലും തമിഴ്നാട്ടിലാണ് കാലങ്ങളായി പ്രതി താമസിച്ചിരുന്നത്. ഇടയ്ക്കിടെ കൊല്ലം ജില്ലയിൽ ഉൾപ്പെടെ എത്തി പണം വാങ്ങി തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്നു. തക്കല പത്മനാഭപുരം ജ്ഞാനിയാർ സട്രീറ്റിലായിരുന്നു താമസം. എന്നാൽ, തട്ടിപ്പ് വിവരം പുറത്തായതോടെ അവിടെ നിന്ന് മുങ്ങി. മൊബൈൽ ടവർ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു. പ്രതിയുണ്ടെന്ന് കണ്ടെത്തി അന്വേഷണ സംഘം അവിടെയെത്തുകയായിരുന്നു.

Also Read- മലപ്പുറം വണ്ടൂരിൽ വൻ കഞ്ചാവ് വേട്ട; മിനിലോറിയിൽ നിന്നും പിടികൂടിയത് 171 കിലോ കഞ്ചാവ്

പരിചയക്കാരെയടക്കം ചിലരെ സിറാജുദ്ദീൻ ഫോണിൽ ബന്ധപ്പെട്ടു. ചെന്നൈ കേന്ദ്രീകരിച്ചായിരുന്നു ടവർ ലൊക്കേഷൻ. തുടർന്ന് ശാസ്താംകോട്ട പൊലീസ് ചെന്നൈയിലേക്ക് പോയി. പ്രതി ഒളിവിലായിരുന്ന പ്രദേശം കണ്ടെത്തി പിടികൂടുകയായിരുന്നു. പലപ്പോഴായി പണം വാങ്ങിയതായി ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു.



Also Read- എട്ടുവയസുകാരിക്കുനേരെ ലൈംഗിക അതിക്രമം; കൊട്ടാരക്കരയിൽ 56കാരൻ അറസ്റ്റിൽ

ശാസ്താംകോട്ട എസ്ഐ അനീഷ്ന്റെ നേതൃത്വത്തിൽ  എ എസ് ഐ മാരായ വിനയൻ, രാജേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ചെന്നൈയിലെത്തി പ്രതിയെ പിടികൂടിയത്. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ  നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. 
Published by: Rajesh V
First published: October 4, 2020, 8:33 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories