മലപ്പുറം: ക്രിപ്റ്റോ കറന്‍സിയുടെ(Crypto Currency) പേരില്‍ ഒന്നരക്കോടി രൂപ തട്ടിയയെടുത്ത കേസിലെ പ്രതി അറസ്റ്റിലായി. മലപ്പുറം നിലമ്ബൂര്‍ പോത്തുകല്ല് ഭൂതാനം കോളനി വട്ടപറമ്പന്‍ യൂസുഫ് (26) ആണ് അറസ്റ്റിലായത്. മലപ്പുറം സൈബര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്. പോത്തുകല്ല് സ്വദേശി മലപ്പുറം സൈബര്‍ ക്രൈം സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു യൂസഫിനെതിരെ പൊലീസ് അന്വേഷണം നടത്തിയത്.
മലപ്പുറം സൈബര്‍ ക്രൈം പൊലീസ് സിഐ സി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്താൻ അന്വേഷണം നടത്തി. ഇയാൾക്ക് ബംഗളരുവിലും ബന്ധങ്ങളുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഒടുവിൽ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിന് പിന്നാലെ ശനിയാഴ്ച മലപ്പുറത്തുനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
പരാതിക്കാരനുമായി അടുപ്പം സ്ഥാപിച്ചാണ് പ്രതി അക്കൗണ്ട് രഹസ്യങ്ങള്‍ മനസ്സിലാക്കിയത്. പിന്നീട് ഇത് ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്ത പ്രതിയെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
'പതിനാലുകാരിയെ പീഡിപ്പിച്ചശേഷം തലയ്ക്കടിച്ച് കൊന്നു'; വിഴിഞ്ഞം കൊലക്കേസ് പ്രതിയുടെ വെളിപ്പെടുത്തൽ; പൊലീസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: വയോധികയെ തലയ്ക്കടിച്ച് കൊന്ന് സ്വർണം കവർന്ന കേസിലെ പ്രതികൾ മുമ്പ് ഒരു കൊലപാതകം കൂടി ചെയ്തതായി പൊലീസിനോട് സമ്മതിച്ചു. അയല്‍വാസിയെ കൊലപ്പെടുത്തി, സ്വർണം കവർന്ന കേസിലെ പ്രതികളായ റഫീക്കാ ബീവി, മകന് ഷഫീഖ് എന്നിവരാണ് ഒരു വര്‍ഷം മുന്‍പ് കോവളത്ത് പെൺകുട്ടി പീഡനത്തിന് ഇരയായി മരിച്ച സംഭവത്തിലും പ്രതികളെന്ന് വ്യക്തമായി. പതിനാലുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചശേഷം തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പീഡന വിവരം പുറത്തു പറയാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പ്രതി പറഞ്ഞു. ഷഫീഖിന്റെ വെളിപ്പെടുത്തലിൽ പൊലീസ് പുനരന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read-
കാട്ടുപന്നിയുടെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥിനിക്ക് പരിക്ക്; കാലിൽ 22 തുന്നൽ
കഴിഞ്ഞ ദിവസം മുല്ലൂര്‍ ശാന്താസദനത്തില്‍ ശാന്തകുമാരി (75) യുടെ മൃതദേഹമാണ് സമീപത്തെ വീടിന്റെ തട്ടിന്‍പുറത്ത് കണ്ടെത്തിയതിനെ തുടർന്നാണ് തൊട്ടടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന റഫീക്കാ ബീവി(50), മകന് ഷഫീഖ്(23), സുഹൃത്ത് അല്‍ അമീന്(26) എന്നിവർ അറസ്റ്റിലായത്. പ്രതികളെ കുറിച്ച് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഒരു വര്‍ഷം മുന്‍പ് നടന്ന പെൺകുട്ടിയുടെ കൊലപാതകം സംബന്ധിച്ച് നിർണായക വിവരം ലഭിച്ചത്.
കോവളത്ത് മരിച്ച നിലയിൽ കണ്ടെത്തിയ പതിനാലുകാരിയുടെ കൊലപാതകത്തിന് പിന്നിൽ മകൻ ആണെന്ന് റഫീഖാ ബീവി പൊലീസിനോട് സമ്മതിക്കുകയായിരുന്നു. തുടർന്ന് ഷഫീഖിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് പ്രതി കൊല നടത്തിയ കാര്യം വെളിപ്പെടുത്തിയത്. 2021ജനുവരി 13നാണ് കോവളത്തിനും വിഴിഞ്ഞതിനുമിടയിൽ പെണ്‍കുട്ടിയെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റിരുന്ന പെണ്‍കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നതായി വ്യക്തമായി. എന്നാൽ കാര്യമായ തെളിവ് ലഭിക്കാതെ കേസ് അന്വേഷണം വഴിമുട്ടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.