നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കുളിമുറിയിൽ കയറി സ്ത്രീകളുടെ അടിവസ്ത്രം നശിപ്പിക്കുന്ന യുവാവ് അറസ്റ്റിൽ

  കുളിമുറിയിൽ കയറി സ്ത്രീകളുടെ അടിവസ്ത്രം നശിപ്പിക്കുന്ന യുവാവ് അറസ്റ്റിൽ

  സമീപവാസികളായ അഞ്ചു സ്ത്രീകളുടെ അടിവസ്ത്രങ്ങൾ നശിപ്പിക്കപ്പെട്ടതായി പരാതി ഉയർന്നത്. കുളിമുറിയിൽ ഇട്ടിരുന്ന അടിവസ്ത്രങ്ങളാണ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്

  Inner wear

  Inner wear

  • Share this:
   ചില ആളുകൾ ചെയ്യുന്ന മോശം കാര്യങ്ങൾ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. കോയമ്പത്തൂരിനടുത്ത് ഒരു യുവാവ് അറസ്റ്റിലായത് അത്തരത്തിലൊരു മോശം കാര്യം ചെയ്തതിനെ തുടർന്നാണ്. കുളിമുറിയിൽ കയറി സ്ത്രീകളുടെ അടിവസ്ത്രം തട്ടിയെടുത്ത് നശിപ്പിക്കുകയെന്നതാണ് ഇയാൾ ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം തമിഴ് നാട് പൊലീസാണ് യുവാവിനെ അറസ്റ്റു ചെയ്തത്. നേരംപോക്കിനായി ഒരു രസത്തിനാണ് ഇങ്ങനെ ചെയ്തിരുന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

   കോയമ്പത്തൂരിന് അടുത്തുള്ള കോട്ടുചേരിയിലെ സുന്ദർരാജു (38) എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കോയമ്പത്തൂരിലെ ഒക്കിലിപാലിയത്തിൽ നിർമാണത്തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. ജോലിക്കായി എത്തിയ സുന്ദർ രാജു അതേ പ്രദേശത്ത് ഒരു മുറി വാടകയ്ക്ക് എടുത്ത് താമസം തുടങ്ങി. സഹപ്രവർത്തകരും ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്നു.

   താമസം തുടങ്ങി അഞ്ചാം ദിവസം മുതൽ ഇയാൾ വിചിത്രമായി പെരുമാറാൻ തുടങ്ങിയതായി സഹപ്രവർത്തകർ പറയുന്നു. അതിനിടെയാണ് സമീപവാസികളായ അഞ്ചു സ്ത്രീകളുടെ അടിവസ്ത്രങ്ങൾ നശിപ്പിക്കപ്പെട്ടതായി പരാതി ഉയർന്നത്. കുളിമുറിയിൽ ഇട്ടിരുന്ന അടിവസ്ത്രങ്ങളാണ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സുന്ദർ രാജുവാണ് ഇതിന് പിന്നിലെന്ന് മനസിലായത്. കോട്ടുചേരിയിൽ താമസം തുടങ്ങി അഞ്ചു ദിവസം കൊണ്ടാണ് ഇയാൾ സമീപപ്രദേശങ്ങളിലെ വീടുകളിലെ കുളിമുറിയിൽ കയറി സ്ത്രീകളുടെ അടി വസ്ത്രങ്ങൾ നശിപ്പിക്കാൻ തുടങ്ങിയത്.

   You May Also Like- കൊല്ലത്തെ കളമശേരി മോഡൽ: മർദിച്ച സഹപാഠി ഉൾപ്പടെ അഞ്ചുപേർ പിടിയിൽ; രണ്ടുപേർ ഒളിവിൽ

   സംഭവത്തിന് പിന്നിൽ സുന്ദർ രാജുവാണെന്ന് മനസിലാക്കിയതോടെയാണ് ചില സ്ത്രീകൾ ഇയാൾക്കെതിരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ സുന്ദർ രാജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിക്കെതിരെ ഐപിസി സെക്ഷൻ 354 (എ) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സുന്ദരാജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

   തമിഴ്നാട്ടിൽ നിന്ന് ഇന്ന് റിപ്പോർട്ട് ചെയ്ത മറ്റൊരു ഞെട്ടിക്കുന്ന സംഭവത്തിൽ നാല് മോഷ്ടാക്കൾ ഒരു ജ്വല്ലറി ഉടയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും ഭാര്യയെയും മകനെയും കൊലപ്പെടുത്തി 17 കിലോ സ്വർണം തട്ടിയെടുക്കുകയും ചെയ്തു. മയിലാടുംതുറൈ ജില്ലയിലെ സിർകാളി റെയിൽ‌വേ റോഡിൽ‌ താമസിക്കുന്ന ധൻ‌ രാജ് (51) എന്നയാളുടെ വീട്ടിൽ അതിക്രമിച്ചുകയറിയാണ് രാജസ്ഥാൻ സ്വദേശികളായ പ്രതികൾ കൊലപാതകവും മോഷണവും നടത്തിയത്. ധൻ‌രാജിന്റെ ഭാര്യ ആശ (42), മകൻ അഖിൽ (24) എന്നിവരെയാണ് അക്രമികൾ കൊലപ്പെടുത്തിയത്. തെളിവു നശിപ്പിക്കാനായി പ്രതികൾ സിസിടിവി ഹാർഡ് ഡിസ്കുകളും തട്ടിയെടുത്തു.

   സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതികളിലൊരാളായ ഓക്കറെ പോലീസ് ഏറ്റുമുട്ടലിൽ വെടിവെച്ചുകൊന്നു. മറ്റ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മോഷ്ടിച്ച 17 കിലോ സ്വർണവും പൊലീസ് പിടിച്ചെടുത്തു. അടിസ്ഥാന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ രാജസ്ഥാൻ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്.
   Published by:Anuraj GR
   First published:
   )}