• HOME
  • »
  • NEWS
  • »
  • crime
  • »
  • നടുറോഡില്‍ യുവതിയെ ഭീഷണിപ്പെടുത്തി ക്രൂരമായി മര്‍ദ്ദിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

നടുറോഡില്‍ യുവതിയെ ഭീഷണിപ്പെടുത്തി ക്രൂരമായി മര്‍ദ്ദിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

2000 രൂപ ആവശ്യപ്പെട്ടത് നല്‍കാതിരുന്നതോടെയാണ് പ്രതി മീന്‍കടയിലെത്തി യുവതിയെ മര്‍ദ്ദിച്ചത്

  • Last Updated :
  • Share this:
    കോഴിക്കോട്: നടുറോഡില്‍ യുവതിയെ(woman) ക്രൂരമായി മര്‍ദ്ദിച്ചതിന് ഭര്‍ത്താവ് (husband) അറസ്റ്റില്‍. കോഴിക്കോട്(Kozhikode) എരഞ്ഞിപ്പാലം കാട്ടുവയല്‍ കോളനിയിലെ നിധീഷ് (38) ആണ് പിടിയിലായത്(Arrest).

    മത്സ്യകട നടത്തുന്ന നടക്കാവ് സ്വദേശി ശാമിലിയെയാണ് ഭര്‍ത്താവ് നിധീഷ് ക്രൂരമായി ആക്രമിച്ചത്. 2000 രൂപ ആവശ്യപ്പെട്ടത് നല്‍കാതിരുന്നതോടെയാണ് പ്രതി മീന്‍കടയിലെത്തി യുവതിയെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് മീന്‍തട്ട് തട്ടിത്തെറിപ്പിക്കുകയും സ്‌കൂട്ടര്‍ തകര്‍ക്കുകയും കരിങ്കല്ലെടുത്ത് തന്റെ ദേഹത്ത് എറിഞ്ഞതിന് ശേഷം കഴുത്തിന് പിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തതായി യുവതി പറഞ്ഞു.

    യുവതിയുടെ മുഖത്ത് ആസിഡൊഴിക്കുമെന്നും കൊല്ലുമെന്നും കൂടെയുള്ളവരെ പെട്രോളൊഴിച്ച് കത്തിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഒപ്പം ജോലി ചെയ്യുകയായിരുന്ന രണ്ട് യുവതികളെയും പ്രതി ആക്രമിച്ചു.

    സംഭവശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുന്നതിനിടെയാണ് വയനാട്ടില്‍ വച്ച് പിടിയിലായത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. നടക്കാവ് സി.ഐ ഹരിപ്രസാദ്, എസ്.ഐ കൈലാസ് നാഥ് എന്നിവരുടെ നേതൃത്വത്ത്വലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

    ആക്രമണത്തില്‍ യുവതിയുടെ മുഖത്തും ചെവിയിലും ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. മദ്യപിച്ചെത്തി പതിവായി വഴക്കുണ്ടാക്കുന്നതിനാല്‍ ഒരുമാസമായി ഇരുവരും രണ്ടിടത്തായാണ് താമസിച്ച് വന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.

    പരപുരുഷ ബന്ധം ആരോപിച്ച് ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചയാൾ അറസ്റ്റിൽ

    കൊല്ലം: പരപുരുഷ ബന്ധം ആരോപിച്ച് ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചയാൾ അറസ്റ്റിൽ. കൊല്ലം(Kollam) കൊട്ടാരക്കര തൃക്കണമംഗൽ ഗ്രേസ് ഭവനിൽ ബിജു(47) എന്നയാളെയാണ് പൊലീസ് (Kerala Police) അറസ്റ്റ് ചെയ്തത്. മദ്യപിച്ചു വന്ന ബിജു, ഭാര്യയുടെ കഴുത്തിന് കുത്തിപ്പിടിച്ചു ഭിത്തിയിൽ തല പിടിച്ചിടിച്ചും അടിവയറ്റിൽ ചവിട്ടിയും മുട്ടുകൊണ്ടു തൊഴിക്കുകയും ചെയ്തു. പര പുരുഷ ബന്ധം ആരോപിച്ചാണ് ബിജു ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചത്.

    ദേഹമാസകലം പരിക്കേറ്റ യുവതി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ യുവതിയുടെ പരാതിയിൽ കേസെടുത്ത കൊട്ടാരക്കര പൊലീസ് കഴിഞ്ഞ ദിവസമാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. 2017ലാണ് ബിജു മതാചാരപ്രകാരം യുവതിയെ വിവാഹം കഴിച്ചത്. കൊട്ടാരക്കര മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
    Published by:Karthika M
    First published: