HOME » NEWS » Crime »

പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യയുടെ പരാതിയിൽ 25കാരന്‍ അറസ്റ്റില്‍

പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങളും മൊബൈല്‍ നമ്പറും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി

News18 Malayalam
Updated: November 26, 2020, 3:22 PM IST
പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യയുടെ പരാതിയിൽ 25കാരന്‍ അറസ്റ്റില്‍
mohammed shami wife Hasin Jahan
  • Share this:
ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാനെ ഭീഷണിപ്പെടുത്തിയ കേസിൽ 25 കാരനെ കൊൽക്കത്തയിൽ നിന്ന് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ട് മാസമായി നിരവധി തവണ ഭീഷണി നേരിടുന്നതായി ഹസിൻ ജഹാൻ പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാനിംഗ് സ്റ്റേഷൻ റോഡ് ഏരിയയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ആദ്യം ഹസിന്‍ ജഹാന്റെ മുന്‍ വീട്ടുജോലിക്കാരിയാണ് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടുജോലിക്കാരിയുടെ മകനാണ് എന്ന് പറഞ്ഞ് മറ്റൊരാള്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതായി പൊലീസ് പറയുന്നു.

Also Read വിവാഹ ചടങ്ങിന് അമ്മ കൊണ്ടുപോയില്ല; എട്ടു വയസുകാരി തൂങ്ങി മരിച്ച നിലയിൽ

പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങളും മൊബൈല്‍ നമ്പറും സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കും എന്ന് പറഞ്ഞായിരുന്നു ഭീഷണി. എന്നാല്‍ ഭീഷണി നിരന്തരമായതോടെ ഹസിന്‍ ജഹാന്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. ഫോണ്‍ നമ്പര്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
Published by: user_49
First published: November 26, 2020, 3:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories