കൽപറ്റ: ഭക്ഷ്യവിഷബാധയെന്ന പേരിൽ ഹോട്ടലുടമകളെ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നയാൾ പിടിയിൽ. വയനാട് മാനന്തവാടി സ്വദേശി ബേസിൽ വർക്കിയെയാണ് പൊലീസ് പിടികൂടിയത്. അഭിഭാഷകനെന്ന വ്യാജേനയാണ് ഇയാൾ ഹോട്ടലുടമകളെ വിളിച്ച് തട്ടിപ്പ് നടത്തിയിരുന്നത്.
പാർസൽ വാങ്ങിയ ഭക്ഷണത്തിലുണ്ടായിരുന്ന റബർ ബാന്‍ഡ് തൊണ്ടയിൽ കുടുങ്ങി തന്റെ കുട്ടി ആശുപത്രിയിലാണെന്ന് പറഞ്ഞുകൊണ്ടാണ് ഹോട്ടലുടമകളെ വിളിച്ചിരുന്നത്. വിശ്വസിപ്പിക്കാൻ ഭക്ഷണത്തിന് മുകളിൽ റബർ ബാന്‍ഡിട്ട് ഫോട്ടോയും അയച്ചു നൽകിയിരുന്നു.
അഭിഭാഷകനെന്ന പരിചയപ്പെടുത്തി പാലക്കാട്, തൃശൂര്‍,വയനാട് ജില്ലകളില്‍ തട്ടിപ്പ് നടത്തിയ ബേസില്‍ എറണാകുളത്ത് നടത്തിയ തട്ടിപ്പിലാണ് കുടുങ്ങിയത്. വയനാട് നിന്നാണ് പ്രതി പിടിയിലായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.