നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അമ്മയുടെ നഗ്ന്നചിത്രങ്ങള്‍ മകള്‍ക്ക് അയച്ച് പണം ആവശ്യപ്പെട്ടയാള്‍ അറസ്റ്റില്‍

  അമ്മയുടെ നഗ്ന്നചിത്രങ്ങള്‍ മകള്‍ക്ക് അയച്ച് പണം ആവശ്യപ്പെട്ടയാള്‍ അറസ്റ്റില്‍

  മകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

  • Share this:
   തിരുവല്ല: അമ്മയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മകളില്‍ നിന്ന് പണം ആവശ്യപ്പെട്ടയാള്‍ പിടിയില്‍. റാന്നി സ്വദേശി സാജന്‍(52) ആണ് അറസ്റ്റിലായത്. തിരുവല്ലയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുന്ന മകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

   അറസ്റ്റിലായ പ്രതിയും പരാതി നല്‍കിയ സ്ത്രീയുടെ അമ്മയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുംബൈയിലെ വാപിയില്‍ അടുത്തുള്ള വീടുകളിലാണ് താമസിച്ചിരുന്നത്. അന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു പ്രതി ഭീഷണിപ്പെടുത്തിയത്. പണം ആവശ്യപ്പെടുകയും നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.

   ഇതേതുടര്‍ന്ന് മകള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു.

   ആറു മാസം മുന്‍പ് വിവാഹിതനായ യുവാവ് ഭാര്യ വീട്ടില്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

   യുവാവിനെ ഭാര്യ വീട്ടില്‍ മരിച്ചനിലയില്‍(Death) കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട നടക്കല്‍ തയ്യില്‍ വീട്ടില്‍ ടി എ മുഹമ്മദിന്റെ മകന്‍ അഷ്‌കറിനെയാണ് മുതുകുളത്തെ ഭാര്യവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അഷ്‌കറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.

   ഏഴു മാസം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട മുതുകുളം കുറങ്ങാട്ട് ചിറയില്‍ മഞ്ജുവിനെ വിവാഹം കഴിച്ച് മഞ്ജുവിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു അഷ്‌കര്‍. ആറു മാസം മുന്‍പാണ് ഇരുവരും എറണാകുളത്ത് വച്ച് വിവാഹിതരായി.

   ഞായറാഴ്ച രാവിലെ 6.30ന് വീടിന്റെ അടുക്കളഭാഗത്തത്ത് മരിച്ച നിലയയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടതിനെതുടര്‍ന്ന് മഞ്ജുവും മാതാവ് വിജയമ്മയും നാട്ടുകാരെ വിവരമറിയിക്കുകയും തുടര്‍ന്ന് നാട്ടുകാര്‍ എത്തി കനകക്കുന്ന് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ചെയ്തു. പൊലീസും സയന്റിഫിക് വദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

   മകന്‍ ശനിയാഴ്ച രാത്രിയോടെ തന്നെ വിളിച്ചുവെന്ന് അഷ്‌കറിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. തനിക്ക് ഇവിടെ നില്‍ക്കാന്‍ കഴിയില്ലെന്നും ഭാര്യ മാനസികമായി പീഡിപ്പിക്കുകയാണെന്നും തിരികെ വരികയാണെന്നും മകന്‍ പറഞ്ഞിരുന്നു. മൃതദേഹത്തില്‍ അസ്വഭാവിക പാടുകള്‍ ഉള്ളത് കൂടുതല്‍ സംശയത്തിന് ഇടവരുത്തുന്നുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
   Published by:Jayesh Krishnan
   First published:
   )}