HOME /NEWS /Crime / കന്യാകുമാരിയിൽ BJP നേതാക്കളുടെ വീടിന് ബോംബേറ്; ഒരാൾ പിടിയിൽ

കന്യാകുമാരിയിൽ BJP നേതാക്കളുടെ വീടിന് ബോംബേറ്; ഒരാൾ പിടിയിൽ

കോയമ്പത്തൂരും മധുരയുമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബി.ജെ.പി, ആർ.എസ്.എസ് ഭാരവാഹികളുടെ വീടുകൾക്ക് നേരെ തുടർച്ചയായി പെട്രോൾ ബോംബാക്രമണങ്ങൾ നടന്നിരുന്നു.

കോയമ്പത്തൂരും മധുരയുമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബി.ജെ.പി, ആർ.എസ്.എസ് ഭാരവാഹികളുടെ വീടുകൾക്ക് നേരെ തുടർച്ചയായി പെട്രോൾ ബോംബാക്രമണങ്ങൾ നടന്നിരുന്നു.

കോയമ്പത്തൂരും മധുരയുമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബി.ജെ.പി, ആർ.എസ്.എസ് ഭാരവാഹികളുടെ വീടുകൾക്ക് നേരെ തുടർച്ചയായി പെട്രോൾ ബോംബാക്രമണങ്ങൾ നടന്നിരുന്നു.

  • Share this:

    സജ്ജയ കുമാർ

    കന്യാകുമാരി: കന്യാകുമാരിയിൽ ബി.ജെ.പി നേതാവിന്റെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുളച്ചൽ സ്വദേശി ഷമീൽഖാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ടയ്‌ക്കാട് കരുമൻ കൂടൽ സ്വദേശിയും വ്യവസായിയുമായ കല്ല്യാണസുന്ദരത്തിന്റെ വീടിന് നേരെയാണ് ഇരുചക്രവാഹനത്തിലെത്തിയ രണ്ടു പേർ പെട്രോൾ ബോംബെറിഞ്ഞത്.

    കഴിഞ്ഞ ശനിയാഴ്ച്ച രാതി 10.50 ഓടെയാണ് സംഭവം. പോപ്പുലർ ഫ്രണ്ട് സംഘടനയുടെ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻ.ഐ.എ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ തമിഴ്നാട്ടിലെ 12 സ്ഥലങ്ങളിൽ നിന്ന് നിരവധി പേർ പിടിയിലായിരുന്നു. ഇതിന് പിന്നാലെ കോയമ്പത്തൂരും മധുരയുമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബി.ജെ.പി, ആർ.എസ്.എസ് ഭാരവാഹികളുടെ വീടുകൾക്ക് നേരെ തുടർച്ചയായി പെട്രോൾ ബോംബാക്രമണങ്ങൾ നടന്നിരുന്നു.

    Also Read-കന്യാകുമാരിയിൽ ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞു; പ്രതകൾക്കായി അന്വേഷണം ഊർജിതം

    സംഭവത്തെത്തുടർന്ന് കന്യാകുമാരി ജില്ലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിൽ ആർ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

    Also Read-കോയമ്പത്തൂരില്‍ ബിജെപി ഓഫീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു

    ഒളിവിൽകഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യ്തു. പ്രതിക്കൊപ്പം കുറ്റകൃത്യത്തിൽ രണ്ട് പേർ കൂടി  പങ്കെടുത്തതായും അവരെയും ഉടൻ പിടികൂടുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

    First published:

    Tags: Arrest, Bjp, Bomb attack, Kanyakumari district