• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വർഗീയ സംഘർഷമുണ്ടാക്കാൻ ക്ഷേത്രത്തിനകത്തേക്ക് മനുഷ്യവിസർജ്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ

ഇരുമതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ്

news18
Updated: August 31, 2019, 1:00 PM IST
വർഗീയ സംഘർഷമുണ്ടാക്കാൻ ക്ഷേത്രത്തിനകത്തേക്ക് മനുഷ്യവിസർജ്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ
പിടിയിലായ രാമകൃഷ്ണൻ
news18
Updated: August 31, 2019, 1:00 PM IST
മലപ്പുറം: കാരക്കാട് സികെ പാറ നെയ്തലപ്പുറം ശ്രീധര്‍മശാസ്താക്ഷേത്രത്തില്‍ അതിക്രമം നടത്തിയ കേസിലെ പ്രതി ശാന്തി നഗർ സ്വദേശി രാമകൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. ഓഗസ്റ്റ് 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രത്തിനകത്തേക്ക് മനുഷ്യവിസര്‍ജ്യം കവറിലാക്കി വലിച്ചെറിയുകയും നാഗത്തറയും ബ്രഹ്മരക്ഷസിന്റെ പ്രതിഷ്ഠയും തകര്‍ക്കുകയുമായിരുന്നു. ഇരുമതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്നും ഇയാൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിലോ സംഘടനയിലോ അംഗമാണോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ലെന്നും പൊലീസ് പറയുന്നു.

എന്നാൽ സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് നിരവധിപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന അയ്യപ്പുണ്ണിയുടെ സഹോദരൻ രാജനെയും ചോദ്യം ചെയ്തിരുന്നു. രാമകൃഷ്ണനോടൊപ്പമാണ് രാജൻ ജോലി ചെയ്തിരുന്നത്. ആക്രമിച്ചതിനെക്കുറിച്ച് പറഞ്ഞിരുന്നോ എന്നറിയാനാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നും എന്നാൽ വിഷയത്തെകുറിച്ച് ഒന്നുമറിയാത്തതിനാൽ അയാളെ വിട്ടയച്ചു എന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Also Read- അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; 19 ലക്ഷംപേർ പുറത്ത്

ആരാധനാലയം തകര്‍ക്കാനുള്ള ശ്രമം നടന്നത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. തിരൂര്‍ ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രതിയെ വന്‍ പൊലീസ് സാന്നിധ്യത്തിലാണ് ക്ഷേത്രത്തിലെത്തിച്ചത്. ക്ഷേത്രകമ്മിറ്റിയുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളുണ്ടായിരുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

വളാഞ്ചേരി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മനോഹരന്‍, സബ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് കെആര്‍, എഎസ്‌ഐ ശശി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്.

First published: August 31, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...