നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Murder Case | ഒന്നര വയസുകാരിയെ പുഴയിൽ തള്ളിയിട്ട് കൊന്ന പ്രതി ആത്മഹത്യാശ്രമത്തിനിടെ പിടിയിൽ

  Murder Case | ഒന്നര വയസുകാരിയെ പുഴയിൽ തള്ളിയിട്ട് കൊന്ന പ്രതി ആത്മഹത്യാശ്രമത്തിനിടെ പിടിയിൽ

  കൊലപാതകത്തിനുശേഷം പ്രതി തലശ്ശേരിയിൽനിന്ന് കോഴിക്കോട്  മാനന്തവാടി ഇരിട്ടി വഴിയാണ് മട്ടന്നൂരിൽ എത്തിയത്. ഷിജു കുളത്തിൽ ചാടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ്

  Shiju

  Shiju

  • Share this:
   കണ്ണൂർ: ഒന്നര വയസ്സുകാരിയെ പുഴയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായി. ആത്മഹത്യാ ശ്രമത്തിനിടയിലാണ് പിടിയിലായതെന്ന് മട്ടന്നൂർ പോലീസ് പറഞ്ഞു. ഭാര്യയെയും മകളെയും പുഴയിൽ തള്ളിയിട്ട തലശേരി കോടതി ജീവനക്കാരൻ പാത്തിപ്പാലം - വള്ള്യായി റോഡിലെ  കുപ്യാട്ട് കെ പി ഷിജുവിനെയാണ് പിടികൂടിയത്. കൊലപാതകത്തിനുശേഷം പ്രതി തലശ്ശേരിയിൽനിന്ന് കോഴിക്കോട്  മാനന്തവാടി ഇരിട്ടി വഴിയാണ് മട്ടന്നൂരിൽ എത്തിയത്. ഷിജു കുളത്തിൽ ചാടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സി ഐ എം കൃഷ്ണൻ പറഞ്ഞു. മട്ടന്നൂർ പോലീസ് പ്രതിയെ കതിരൂർ പോലീസിന് കൈമാറി. അന്‍വിതയെ കൊലപ്പെടുത്തിയതിനും സോനയെ കൊല്ലാന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ടെന്നും ആര്‍ ഇളങ്കോ വ്യക്തമാക്കി. ഭാര്യ സോനയെയും ഒന്നര വയസുള്ള മകൾ അൻവിതയെയും ഷിനു പുഴയിൽ തള്ളിയിടുകയായിരുന്നു.

   പാനൂര്‍ പാത്തിപ്പാലത്ത് അമ്മയെയും കുഞ്ഞിനേയും പുഴയില്‍ വീണ നിലയില്‍ കണ്ടെത്തിയത് ഇന്നലെയാണ്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. പാത്തിപ്പാലം വളള്യായി റോഡില്‍ ചാത്തന്‍മൂല ഭാഗത്തെ പുഴയിലാണ് ദുരുഹ സാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും കണ്ടത്. അമ്മയുടെ നിലവിളി കേട്ട നാട്ടുകാര്‍ ഓടിയെത്തി സോനയെ രക്ഷപ്പെടുത്തുകയായിരുന്നു. ഒന്നര വയസ്സുകാരി അന്‍വിത മരിച്ചു.

   പെൺമക്കൾ വീട് വിട്ടിറങ്ങിയ കേസന്വേഷിക്കാൻ പരാതിക്കാരുടെ വിമാനടിക്കറ്റിന് കാശ്; എഎസ്ഐയ്ക്ക് സ്ഥലംമാറ്റം

   കൊ​ച്ചി: വീട് വിട്ടിറങ്ങിയ പെൺമക്കളെ കണ്ടെത്താൻ പരാതി നൽകിയ ഡൽഹി സ്വദേശികളായ ദമ്പതികളിൽനിന്ന് വിമാന ടിക്കറ്റിന് കാശ് ചോദിച്ചുവാങ്ങിയ എഎസ്ഐയ്ക്ക് സസ്പെൻഷൻ. എറണാകുളം നോർത്ത് എഎസ്ഐ വിനോദ് കൃഷ്ണയ്ക്കെതിരെയാണ് നടപടി എടുത്തത്. ഇയാളെ എ ആർ ക്യാംപിലേക്ക് മാറ്റി. സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു നടത്തിയ അന്വേഷണത്തിലാണ് വിമാന ടിക്കറ്റിനുള്ള കാശ് വിനോദ് കൃഷ്ണ പരാതിക്കാരിൽനിന്ന് വാങ്ങിയതായി കണ്ടെത്തിയത്. കൂടാതെ അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും നൽകാതായതോടെ പരാതിക്കാരുടെ ആൺമക്കളെ കേസിൽ കുടുക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

   Also read- Alencier Ley Lopez | കഥ പറയുന്നതിനിടെ നടൻ അലൻസിയർ മോശമായി പെരുമാറി; പരാതിയുമായി സംവിധായകൻ വേണു

   കൊ​ച്ചി​യി​ല്‍​നി​ന്ന് വീ​ടു​വി​ട്ടി​റ​ങ്ങി​യ സ​ഹോ​ദ​രി​മാ​ര്‍ പീഡനത്തിന് ഇരയായ കേ​സി​ല്‍ പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ സ​ഹോ​ദ​ര​ന്മാ​രാ​ണ് കു​റ്റ​ക്കാ​രെ​ന്ന് വ​രു​ത്തി​ത്തീ​ര്‍​ത്ത​താ​യാ​ണ് എ.​എ​സ്.​ഐ​ക്കെ​തി​രാ​യ ആ​രോ​പ​ണം. ഹി​ന്ദി മാ​ത്രം അ​റി​യാ​വു​ന്ന ആ​ണ്‍​മ​ക്ക​ളിൽനിന്ന് സ​ഹോ​ദ​രി​മാ​രെ ലൈംഗികമായി പീഡിപ്പിച്ചെന്ന കു​റ്റം മ​ല​യാ​ള​ത്തി​ല്‍ എ​ഴു​തി പൊ​ലീ​സ് ഒ​പ്പി​ടീ​പ്പി​ച്ചു​ വാ​ങ്ങി​യെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ള്‍ നൽകിയ പരാതിയിൽ പ​റ​യു​ന്ന​ത്.

   നേരത്തെ പെൺകുട്ടികളെ ഡ​ല്‍​ഹി​യി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്ത ര​ണ്ടു​പേ​രെ ഡ​ല്‍​ഹി പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നെ​ങ്കി​ലും ഇ​വ​രി​ലൊ​രാ​ളെ ഒ​ഴി​വാ​ക്കുകയും ഒ​രാ​ളെ മാ​ത്ര​മാ​ണ് നോ​ര്‍​ത്ത് പൊ​ലീ​സ് കൊ​ച്ചി​യി​ലെ​ത്തി​ക്കുകയും ചെയ്തത്. അതിന് പി​ന്നാ​ലെയാണ് പെ​ണ്‍​കു​ട്ടി​ക​ളു​ടെ സ​ഹോ​ദ​ര​ന്മാ​രെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽനിന്ന് സഹോദരിമാരെ പീഡിപ്പിച്ചെന്ന് എഴുതി വാങ്ങിയെന്നാണ് ആരോപണം.

   ഡ​ല്‍ഹി സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബ​ത്തി​ലെ മ​ക്ക​ളെ​യാ​കെ കേ​സി​ല്‍ കു​ടു​ക്കി​യെ​ന്ന മാ​ധ്യ​മ​വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹൈ​കോ​ട​തി​യും ബാ​ലാ​വ​കാ​ശ ക​മീ​ഷ​നും സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നി​ടെ, ആ​ലു​വ കെ​യ​ര്‍ ഹോ​മി​ല്‍ ക​ഴി​യു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​ന്‍ മാ​താ​വി​ന് അ​ധി​കൃ​ത​ര്‍ അ​വ​സ​രം ന​ല്‍​കി. വീഡിയോ കോൾ വഴി മാത്രമാണ് സംസാരിക്കാൻ അനുവദിച്ചിരുന്നതെന്ന് കുട്ടികളുടെ മാതാവ് പരാതിയിൽ വ്യക്തമാക്കിയതോടെയാണിത്. വീടുവിട്ടിറങ്ങിയ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടന്ന വാർത്ത വിവാദമായതോടെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷണർക്ക് ഹൈക്കോടതി നിർദേശിച്ചിരുന്നു. കേസ് ഈ മാസം 25ന് ഹൈക്കോടതി പരിഗണിക്കും.
   Published by:Anuraj GR
   First published:
   )}