• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയിൽ അതിക്രമിച്ച് കയറിയ ആൾ അറസ്റ്റിൽ

Arrest | നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയിൽ അതിക്രമിച്ച് കയറിയ ആൾ അറസ്റ്റിൽ

കഴിഞ്ഞ ദിവസം വൈകീട്ടാണ് സുരക്ഷാ മേഖലയിലേക്ക് ഇയാൾ അതിക്രമിച്ച് കയറിയത്. തടഞ്ഞ പോലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തു.

ashiq-joy

ashiq-joy

  • Share this:
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിനു (Cochin International Airport) സമീപമുള്ള അതിസുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ച് കയറിയ ആൾ അറസ്റ്റിൽ. കാഞ്ഞൂർ വെട്ടിയാടൻ വീട്ടിൽ ആഷിഖ് ജോയിയെയാണ് നെടുമ്പാശേരി പോലീസ് (Kerala Police) അറസ്റ്റ് ചെയ്തത്.സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനെ ഇയാൾ ആക്രമിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം വൈകീട്ടാണ് സുരക്ഷാ മേഖലയിലേക്ക് ഇയാൾ അതിക്രമിച്ച് കയറിയത്. തടഞ്ഞ പോലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തു. മയക്കുമരുന്ന് ഉപയോഗത്തിന് കാലടി സ്റ്റേഷനിൽ 6 കേസുകളും, വധശ്രമത്തിന് പെരുമ്പാവൂർ, അങ്കമാലി സ്റ്റേഷനുകളിൽ ഓരോ കേസും ആഷിഖിനെതിരെയുണ്ട്. ഇൻസ്പെക്ടർ പി.എം.ബൈജു, എസ്.ഐ ജയപ്രസാദ്, എ.എസ്.ഐമാരായ സുനോജ്, ബാലചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എമിഗ്രേഷൻ ഉദ്യോഗസ്ഥൻ ചമഞ്ഞ് നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ

എമിഗ്രേഷൻ ഉദ്യോഗസ്ഥൻ ചമഞ്ഞ് നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ . കോട്ടയം തിരുവാർപ്പ് ചേറുവിള വീട്ടിൽ ബിനുരാജിനെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശി അജിത് കുമാറിന്‍റെ പരാതിയിലാണ് അറസ്റ്റ്.

അജിത് കുമാറിന് എയർപോർട്ടിൽ ഡ്രൈവറുടെ സ്ഥിരം ജോലി വാഗ്ദാനം ചെയ്ത് പല പ്രാവശ്യമായി ഇരുപതിനായിരം രൂപ വാങ്ങി പറ്റിക്കുകയായിരുന്നു.  ജോലി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയവരെ എയർപോർട്ടിന് സമീപമുള്ള ലോഡ്ജുകളിൽ താമസിപ്പിക്കും. ഇവരെ ലോഡ്ജിൽ നിർത്തി എയർപോർട്ടിൽ ഉദ്യോഗസ്ഥനെ കണ്ടിട്ടു വരുമെന്ന് പറഞ്ഞ് പോവുകയും, ലീവാണെന്നും മറ്റുമുള്ള ഓരോ കാരണങ്ങൾ പറഞ്ഞ് തിരികെ വരികയുമാണ് പതിവ്. ജോലി ലഭിക്കാതെ വന്നപ്പോൾ ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. നിരവധി പേരുടെ പക്കൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയിട്ടുണ്ടെന്നാണ് സൂചന. ഇയാൾ കുറച്ച് കാലം എയർപോർട്ടിൽ ടാക്സി ഡ്രൈവർ ആയിരുന്നു. എമിഗ്രേഷനിലാണ് ജോലി എന്നാണ് പറഞ്ഞിരുന്നത്.  ഇൻസ്പെക്ടർ പി.എം ബൈജു,  എസ്.ഐ പി.പി.സണ്ണി,  എസ്.സി.പി.ഒ നവീൻ ദാസ്,  സി.പി. ഒ പി.ബി.കുഞ്ഞുമോൻ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.

Summary- Man arrested for trespassing into high security area of Nedumbassery Airport (Cochin International Airport). Nedumbassery police (Kerala Police) arrested Aashiq Joy from Kanjur. And he assaulted a police officer on security duty.
Published by:Anuraj GR
First published: