മലപ്പുറം: കരിപ്പൂരിൽ കസ്റ്റംസിന്റെ നേതൃത്വത്തിൽ വൻ സ്വർണ്ണവേട്ട. ബ്ലൂട്ടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ട് കിലോ സ്വർണമാണ് കസ്റ്റംസ് പരിശോധനയിൽ പിടിച്ചെടുത്തത്. മണ്ണാർക്കാട് പെരിമ്പിടാരി കപ്പാരുവളപ്പിൽ ബഷീർ മകൻ ഹക്കീമാണ് പിടിയിലായത്. 1 കോടി 11 ലക്ഷം രൂപ വില മതിക്കുന്ന സ്വർണമാണ് പിടികൂടിയത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഗൾഫ് എയർ വിമാനത്തിൽ റിയാദിൽ നിന്നും ബഹ്റൈൻ വഴി എത്തിയതാണ് ഹക്കീം. ഹക്കീം കൊണ്ടുവന്ന ലഗേജിന്റെ എക്സ്റേ പരിശോധനയില്‍ ഐകോൺ ബ്രാൻഡ് ബ്ലൂടൂത് സ്പീക്കറിന്റെ ഇമേജിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി നടത്തിയ പരിശോധനയിൽ ബ്ലൂടൂത്ത് സ്പീക്കറിന്റെ മാഗ്നട്ടുകൾ മാറ്റി ആ സ്ഥാനത്തു രണ്ടു സ്വർണക്കട്ടികൾ വെച്ചത് കണ്ടെത്തിയത്. കള്ളക്കടത്തു സംഘം ഹക്കീമിന് 70000/- രൂപയും ടിക്കറ്റുമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തി വരികയാണ് എന്ന് കസ്റ്റംസ് അറിയിച്ചു.
Also read-കൊച്ചി വിമാനത്താവളത്തിൽ രണ്ട് പേരിൽ നിന്നായി പിടികൂടിയത് 70 ലക്ഷം രൂപയുടെ സ്വർണം
അസിസ്റ്റന്റ് കമ്മിഷണർ സിനോയി കെ മാത്യു, സൂപ്രണ്ടുമാരായ ജാക്സൺ ജോസഫ്, ജീസ് മാത്യു, എബ്രഹാം കോശി, ഷാജന ഖുറേഷി, ഇൻസ്പെക്ടർമാരായ വിമൽകുമാർ, ദിനേശ് മിർധ , രാജീവ് കെ., ധന്യ കെ.പി, വീരേന്ദ്ര പ്രതാപ് ചൗധരി, ഹെഡ് ഹവൽദർമാരായ അലക്സ് ടി എ, ലില്ലി തോമസ് എന്നിവർ ചേർന്നാണ് ഈ കള്ളക്കടത്തു പിടികൂടിയത്. കഴിഞ്ഞ വർഷം കരിപ്പൂർ എയർ കസ്റ്റoസ് ഉദ്യോഗസ്ഥർ 360 കേസുകളിലായി ഏകദേശം 150 കോടി രൂപ വിലമതിക്കുന്ന 287.2 കിലോഗ്രാം സ്വർണം പിടികൂടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.