കൊച്ചി: 17 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി ഷുഹൈബുവിനെയാണ് കളമശേരി പൊലിസ് അറസ്റ്റു ചെയ്തത് .
കഴിഞ്ഞ 24 നാണ് തൃശ്ശൂർ സ്വദേശിയായ വിദ്യാർത്ഥിനിയെ കളമശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഏലൂർ ഫാക്ട് സ്കൂളിൽ സിനിമ ചിത്രീകരണത്തിൽ പങ്കെടുക്കാൻ വന്ന വിദ്യാർത്ഥിനിയെയാണ് പീഡനത്തിനിരയാക്കാൻ ശ്രമിച്ചത്.
ഷൂട്ടിങ്ങ് സെറ്റിൽ വെച്ച് പരിചയപ്പെട്ട പ്രതി തന്ത്രപൂർവ്വം പെൺകുട്ടിയെ റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാൾക്കെതിരെ മലപ്പുറം ജില്ലയിൽ നിരവധി കേസുകളുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.