പത്തനംതിട്ട: റോഡിലൂടെ നടന്നുവന്ന യുവതിയെ കടന്നുപിടിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിലായി (Arrest). രണ്ടാം പ്രതി പെരുംതോയിക്കല്‍ താന്നിവിള വീട്ടില്‍ കണ്ണനെന്ന മിഥുന് രാജേഷിനെയാണ് (20) പിടികൂടിയത്. ഒന്നാം പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്. ഏതാത്ത് പൊലീസാണ് (Kerala Police) മിഥുൻ രാജേഷിനെ അറസ്റ്റ് ചെയ്തത്.
പുതുവർഷ ദിനത്തിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ജനുവരി ഒന്നിന് കല്ലേറ്റില്‍ കൂട്ടുകാരിക്കൊപ്പം നടന്നുപോകുമ്പോള്‍ സ്കൂട്ടറിലെത്തിയ പ്രതികള്‍ പട്ടാഴി സ്വദേശിനിയെ തടഞ്ഞുനിര്‍ത്തി കൈയേറ്റം ചെയ്യുകയായിരുന്നു. യുവതിയെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു ഇത് കണ്ട് സ്ഥലത്തെത്തിയ യുവതിയുടെ സഹോദരനെയും പ്രതികൾ ആക്രമിച്ചു. ഇത് കണ്ടുകൊണ്ട് നാട്ടുകാർ തടിഞ്ഞുകൂടി. ഇതോടെ പ്രതികൾ സ്കൂട്ടറില്‍ കടന്നുകളയുകയായിരുന്നു.
തുടർന്ന് യുവതിയും സഹോദരനും ഏനാത്ത് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാം പ്രതിയായ മിഥുൻ രജേഷിനെ പിടികൂടിയ പൊലീസ് ഒന്നാം പ്രതിയ്ക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇയാൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പതിനഞ്ചു വയസുകാരിയുടെ വായില്‍ യുവാവ് കീടനാശിനി ഒഴിച്ചുപ്രണയാഭ്യര്ഥന (proposal) നിരസിച്ചതിന്റെ പേരില്‍ പതിനഞ്ചുകാരിയുടെ (15 year old girl) വായില്‍ യുവാവ് കീടനാശിനിയൊഴിച്ചു. പിന്നീട് ഇയാള്‍ സ്വയം കീടനാശിനി (insecticide) കുടിക്കുകയും കൈഞരമ്പ് മുറിക്കുകയും ചെയ്തു. തൂത്തുക്കുടി പുതിയംപുത്തൂരിനടുത്ത് സെവല്‍കുളം ഗ്രാമത്തിലാണ് സംഭവം നടന്നത്.
ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേല്‍മുരുകന്‍ (22) ആണ് തന്റെ ഗ്രാമത്തില്‍ത്തന്നെയുള്ള പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടത്തിയത്.
കുറേനാളായി പെണ്‍കുട്ടിയെ ശല്യംചെയ്തിരുന്ന യുവാവ് കഴിഞ്ഞദിവസം വീട്ടിലെത്തി പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. തന്നെ പ്രണയിക്കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടി വഴങ്ങുന്നില്ലെന്ന് കണ്ടപ്പോഴാണ് കൈവശം കരുതിയിരുന്ന കീടനാശിനിയെടുത്ത് വേല്‍മുരുകന്‍ ബലമായി കുട്ടിയുടെ വായില്‍ ഒഴിച്ചത്.
Also Read-
നിങ്ങളുടെ പേരിൽ മറ്റൊരാൾ സിം എടുത്തിട്ടുണ്ടോ? എങ്ങനെ അറിയാം?ഇതിനുപിന്നാലെ കീടനാശിനി കുടിച്ച യുവാവ് കത്തികൊണ്ട് കൈയില്‍ മുറിവുണ്ടാക്കുകയും ചെയ്തു. മയങ്ങിവീണ ഇരുവരെയും കണ്ട അയല്‍ക്കാര്‍ ഉടനെ തൂത്തുക്കുടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കടമ്പൂര്‍ ഓള്‍ വുമണ്‍ പോലീസ് വേല്‍മുരുകനെതിരേ വധശ്രമത്തിനും പോക്‌സോ വകുപ്പുകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആശുപത്രി വിടുന്നതോടെ വേല്‍മുരുകന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.