Arrest | ഭാര്യയെയും രണ്ടു പെണ്മക്കളെയും പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
Arrest | ഭാര്യയെയും രണ്ടു പെണ്മക്കളെയും പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
അഞ്ചു ലീറ്ററിന്റെ കന്നാസിലാണ് പ്രതി പെട്രോള്‍ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.
(പ്രതീകാത്മക ചിത്രം)
Last Updated :
Share this:
കോട്ടയം: ഭാര്യയെയും പെണ്മക്കളെയും പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കട്ടപ്പന സ്വദേശി വിജേന്ദ്രനെയാണ് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ ആറിന് ആര്‍പ്പൂക്കര കോലേട്ടമ്പലം ഭാഗത്താണ് സംഭവം. ഭാര്യ ലക്ഷ്മിയും (40) പതിനഞ്ചും പതിമൂന്നും വയസ്സുള്ള പെണ്‍മക്കളെയുമാണ് വിജേന്ദ്രന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കോലേട്ടമ്പലത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ് ലക്ഷ്മിയും മക്കളും. ദമ്പതികള്‍ പിണങ്ങിക്കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു. സൗഹൃദം നടിച്ചെത്തിയ പ്രതി ഇവരുടെ ദേഹത്തെക്ക് പെട്രോള്‍ഡ ഒഴിക്കുകയായിരുന്നു.
അപകടം മനസ്സിലാക്കിയ മൂവരും അടുക്കളവാതില്‍വഴി പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു. അഞ്ചു ലീറ്ററിന്റെ കന്നാസിലാണ് പ്രതി പെട്രോള്‍ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.
Liquor Smuggling | മാഹിയിൽനിന്ന് മദ്യം കടത്തിയ യുവ സംഗീത സംവിധായകൻ അറസ്റ്റിൽ
കോഴിക്കോട്: മാഹിയില്‍ നിന്ന് മദ്യം കടത്തിയ സംഭവത്തിൽ യുവ സംഗീത സംവിധായകന് അറസ്റ്റിലായി.കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ശരത് മോഹനൻ എന്നയാളെയാണ് പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്തത്. 2013ൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ പ്രതിയെ അറസ്റ്റ് ചെയ്തത്. 2013ല്‍ മാഹിയിൽ മാത്രം വിൽക്കുന്ന മദ്യം കൈവശം വെച്ചതിനാണ് ശരത്തിനെതിരെ കേസ് എടുത്തത്. ഈ കേസിൽ ജാമ്യം ലഭിച്ച ശേഷം ഹാജരാകാതിരുന്ന പ്രതിയെ ഇപ്പോള്‍ വാറണ്ട് പുറപ്പെടുവിച്ചതോടെയാണ് പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം എറണാകുളത്തു നിന്നാണ് ശരത്തിനെ പൊലീസ് പിടികൂടിയത്.
നേരത്തെയും നിരവധി ക്രിമിനൽ തട്ടിപ്പ് കേസുകളിൽ പ്രതിയാണ് ശരത്ത് മോഹനൻ. ഉന്നതരുമായി ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഗവര്‍ണര്‍, മന്ത്രിമാര്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങള്‍ കാണിച്ച് തട്ടിപ്പ് നടത്തിയതിന് ശരത്തിനെതിരെ ഏഴ് കേസുകള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു.
ഹൈക്കോടതി അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ചെന്ന പരാതിയില്‍ ഹൈക്കോടതി വിജിലന്‍സിന്റെ അന്വേഷണവും ഇയാള്‍ക്കെതിരെ നടന്നു വരുന്നുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.