• HOME
  • »
  • NEWS
  • »
  • crime
  • »
  • പെന്‍സില്‍ കട്ടറിലും ടൈഗര്‍ ബാമിലും സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

പെന്‍സില്‍ കട്ടറിലും ടൈഗര്‍ ബാമിലും സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സ്ത്രീകളുടെ ഹാന്‍ഡ്ബാഗ്, പെന്‍സില്‍ കട്ടര്‍, ടൈഗര്‍ ബാം, കുക്കിങ്ങ് പാന്‍ എന്നിവയില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

  • Last Updated :
  • Share this:
    മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് കസ്റ്റംസ് പിടിയില്‍. ദുബായില്‍ നിന്ന് എത്തിയ കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ഷബീറാണ് (28) കസ്റ്റംസിന്റെ പിടിയിലായത്. 769 ഗ്രാം സ്വര്‍ണമിശ്രിതം ഇയാളില്‍ നിന്നും കസ്റ്റംസ് കണ്ടെടുത്തു.

    സ്ത്രീകളുടെ ഹാന്‍ഡ്ബാഗ്, പെന്‍സില്‍ കട്ടര്‍, ടൈഗര്‍ ബാം, കുക്കിങ്ങ് പാന്‍ എന്നിവയില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ എട്ടുമാസത്തിനിടെ കരിപ്പൂരില്‍ നിന്ന് കസ്റ്റംസും പോലീസും ചേര്‍ന്ന് വന്‍ സ്വര്‍ണ വേട്ട ആണ് നടത്തുന്നത്. കസ്റ്റംസ് പിടികൂടിയത് നൂറ്റി അഞ്ച് കോടിയോളം രൂപയുടെ സ്വര്‍ണം ആണ്. ഇക്കാലയളവില്‍ 25 കോടിയോളം രൂപയുടെ സ്വര്‍ണം പൊലീസും പിടിച്ചെടുത്തു.

    Also Read-മലദ്വാരത്തിൽ ഒളിപ്പിച്ച് കുഴിമണ്ണ സ്വദേശി കടത്താൻ ശ്രമിച്ചത് ഒരു കിലോയോളം സ്വർണം; കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

    കഴിഞ്ഞദിവസം മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കുഴിമണ്ണ സ്വദേശി മുസ്തഫയെ പൊലീസ് പിടികൂടിയിരുന്നു. 992 ഗ്രാം മിശ്രിത രൂപത്തില്‍ ഉള്ള സ്വര്‍ണമാണ് ഇയാള്‍ മലദ്വാരത്തില്‍ നാല് ക്യാപ്‌സൂളുകളിലായി നിറച്ച് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ ഫ്‌ലൈറ്റില്‍ വന്നിറങ്ങി കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ മുസ്തഫയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

    Also Read-കണ്ണൂർ - തളിപ്പറമ്പ് ദേശീയപാതയിൽ വൻ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

    കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് ഈ വര്‍ഷം സ്വര്‍ണക്കടത്ത് കൂടി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എയര്‍ കസ്റ്റംസ് നല്‍കുന്ന കണക്ക് പ്രകാരം ഈവര്‍ഷം ഇതുവരെ 205 കിലോയോളം കടത്തു സ്വര്‍ണം പിടികൂടി. 105 കോടിയോളം രൂപ വില വരും ഇതിന്. ഓഗസ്റ്റില്‍ മാത്രം 21 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതിന്റ മാത്രം വിപണി വില പതിനൊന്ന് കോടിയാണ്.
    Published by:Jayesh Krishnan
    First published: