നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വസ്ത്രത്തിൽ രഹസ്യ അറകളുണ്ടാക്കി 21 ലക്ഷം രൂപയുടെ കുഴൽപ്പണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ

  വസ്ത്രത്തിൽ രഹസ്യ അറകളുണ്ടാക്കി 21 ലക്ഷം രൂപയുടെ കുഴൽപ്പണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ

  ട്രെയിനില്‍ ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്കാണ് ഇയാൾ കുഴൽപ്പണം കടത്താന്‍ ശ്രമിച്ചത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പാലക്കാട്: വസ്ത്രത്തിനുള്ളില്‍ രഹസ്യ അറകള്‍ ഉണ്ടാക്കി കുഴല്‍പ്പണം കടത്താന്‍ ശ്രമിച്ചയാൾ അറസ്റ്റിലായി. മഹാരാഷ്ട്ര സോലാങ്കൂര്‍ സ്വദേശിയായ വാണ്ടുരംഗ് എന്നയാളാണ് പിടിയിലായത്. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ഇരുപത്തി ഒന്ന് ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് ഇയാളില്‍ നിന്നും പിടിച്ചത്.

   വസ്ത്രത്തിനുള്ളില്‍ രഹസ്യ അറകള്‍ ഉണ്ടാക്കിയായിരുന്നു കുഴൽപ്പണം കടത്താന്‍ വാണ്ടുരംഗ് ശ്രമിച്ചത്. ട്രെയിനില്‍ ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്കാണ് ഇയാൾ കുഴൽപ്പണം കടത്താന്‍ ശ്രമിച്ചത്. റെയിൽവേ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന സംശയവും ആർപിഎഫിനുണ്ട്.

   ക്ഷേത്രത്തിൽ പോയി മടങ്ങുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു; രക്ഷകനായി അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ

   കോ​ഴി​ക്കോ​ട്‌: അമ്മയ്ക്കൊപ്പം ക്ഷേത്രത്തിൽ പോയി മടങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ യുവതിക്ക് രക്ഷയായി അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ. കോഴിക്കോട് പാവങ്ങാടാണ് സംഭവം. ഇന്ന് രാവിലെ അ​മ്മ ശ്രീ​വി​ദ്യ​ക്കൊ​പ്പം ക്ഷേത്രത്തിൽ നിന്ന് മടങ്ങുമ്പോഴാണ് പു​തി​യ​ങ്ങാ​ടി ച​ട്ടി​ക്ക​ണ്ടി സ്വ​ദേ​ശി അ​ഭ​യയ്ക്ക് (21) പാമ്പുകടിയേറ്റത്.​ ബീച്ച് ആശുപത്രിയിൽ എത്തിച്ച യുവതിയെ കനത്ത ഗതാഗത കുരുക്കിനിടയിലും അവസരോചിതമായി മെഡിക്കൽ കോളേജിൽ എത്തിച്ചത് സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച്‌ പൊ​ലീ​സ്​ അ​സി​സ്​​റ്റ​ന്‍​റ്​ ക​മീ​ഷ​ണ​ര്‍ എ.​ ഉ​മേ​ഷ്‌ ആയിരുന്നു. കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചതുകൊണ്ടാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ പറഞ്ഞു.

   കഴിഞ്ഞ ആഴ്ചയാണ് ക്ഷേതത്തിൽ പോയി മടങ്ങി വരുമ്പോൾ പു​ത്തൂ​ര്‍ പാ​വ​ങ്ങാ​ട്‌ റെ​യി​ല്‍​വേ ലൈ​​നി​നു​ സ​മീ​പ​ത്തുവെ​ച്ച്​ അ​ഭ​യ​യെ പാമ്പ് ​ക​ടി​ച്ച​ത്. ഉടൻ തന്നെ അമ്മയും സഹോദൻ അഭിഷേകും ചേർന്ന് അഭയയെ ബൈക്കിൽ ബീച്ച് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഉടൻ മെഡിക്കൽ കോളേജിൽ എത്തിക്കണമെന്നായിരുന്നു ബീച്ച് ആശുപത്രിയിൽ നിന്ന് അറിയിച്ചത്. എന്നാൽ ആ സമയം അവിടെ ആംബുലൻസ് ഇല്ലാത്തതിനാൽ യാത്ര വൈകി.

   അങ്ങനെ അമ്മയും സഹോദരനും ചേർന്ന് ബൈ​ക്കി​ല്‍​ത​ന്നെ അഭയയെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊണ്ടുപോടി. എന്നാൽ ബീ​ച്ച്‌​ ഭാ​ഗ​ത്ത്​ ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കിൽ ഇവരുടെ യാത്ര തടസപ്പെട്ടു. അ​തി​നി​ടെ​യാ​ണ്​ സ​മീ​പ​ത്തു​ നി​ര്‍​ത്തി​യി​ട്ട പൊ​ലീ​സ്​ വ​ണ്ടി​ക്ക​രി​കി​ലെ​ത്തി അ​ഭ​യ​യു​ടെ സ​ഹോ​ദ​ര​ന്‍ അ​സി​സ്​​റ്റ​ന്‍​റ്​ ക​മീ​ഷ​ണ​ര്‍ എ. ​ഉ​മേ​ഷി​നോ​ട്​ സ​ഹാ​യ​ഭ്യ​ര്‍​ഥി​ച്ച​ത്. ഉടൻ തന്നെ ഇവരെ പൊ​ലീ​സ്​ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടു.

   അ​സി​സ്​​റ്റ​ന്‍​റ്​ ക​മീ​ഷ​ണ​റുടെ നിർദേശം അനുസരിച്ച് മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്ക് സൌകര്യം ഒരുക്കുക കൂടി ചെയ്തു. അതിനിടെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍​നി​ന്ന്‌ പൊ​ലീ​സ്‌ ആം​ബു​ല​ന്‍​സും വ​ന്നു. അങ്ങനെ എ​ളു​പ്പ​ത്തി​ല്‍ യുവതിയെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തിക്കാ​നാ​യി. ചി​കി​ത്സ ക​ഴി​ഞ്ഞ്‌ ഞാ​യ​റാ​ഴ്​​ച വൈ​കിട്ട്‌ അ​ഭ​യ ആ​ശു​പ​ത്രി വിടുകയും ചെയ്തു.
   Published by:Anuraj GR
   First published: