HOME » NEWS » Crime » MAN ARRESTED FOR TRYING TO TAKE VIDEO OF A WOMAN BATHING IN MANANTHAVADY

കുളിക്കുന്നതിനിടെ കുളിമുറിയിൽ മൊബൈൽ ഫോൺ; യുവതിയുടെ വീഡിയോ പകർത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

ഐടി നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.

News18 Malayalam | news18-malayalam
Updated: July 10, 2021, 9:44 AM IST
കുളിക്കുന്നതിനിടെ കുളിമുറിയിൽ മൊബൈൽ ഫോൺ; യുവതിയുടെ വീഡിയോ പകർത്താൻ ശ്രമിച്ച യുവാവ് പിടിയിൽ
ശരൺ പ്രകാശ്
  • Share this:
കല്‍പ്പറ്റ: ജോലി കഴിഞ്ഞ് വന്ന് വീട്ടിലെ കുളിമുറിയില്‍ യുവതി കുളിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കണിയാരം മെറ്റിയാരകുന്നേല്‍ ശരൺ പ്രകാശ് (25) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. മാനന്തവാടിയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതി വീട്ടിലെത്തി കുളിക്കുന്നതിനിടെ കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ശരണ്‍പ്രകാശ് ഓടി രക്ഷപ്പെട്ടു.

പരാതിയെ തുടര്‍ന്ന് മാനന്തവാടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാത്രി പത്ത് മണിയോടെ പ്രതി പിടിയിലായത്. ശാസ്ത്രീയ പരിശോധനക്കായി മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഐടി നിയമപ്രകാരമാണ് ശരണ്‍ പ്രകാശിന്റെ പേരില്‍ കേസെടുത്തിട്ടുള്ളത്. മാനന്തവാടി ഗ്രേഡ് എസ് ഐ രവീന്ദ്രൻ, എ എസ് ഐ സൈനുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.

'നിർഭയ' മോഡൽ പീഡനം; മലയാളി സ്ത്രീയെ തട്ടിക്കൊണ്ടുപോയി തടവിൽ അതിക്രൂരമായി പീഡിപ്പിച്ചു

പഴനിയിൽ തീർത്ഥാടനത്തിന് പോയ നാൽപതുകാരിയായ മലയാളിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചു. രാജ്യത്തെ നടുക്കിയ ഡൽഹിയിലെ നിർഭയ മോഡൽ പീഡനത്തിനാണ് മലയാളി ദമ്പതികൾ വിധേയരായത്. യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ ബിയർ കുപ്പി കൊണ്ട് പരിക്കേൽപ്പിച്ചു. തടയാനെത്തിയ ഭർത്താവിന് മർദനമേറ്റു. ക്രൂര പീഡനം നടന്നിട്ട് 20 ദിവസം പിന്നിടുമ്പോൾ എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത നിലയിൽ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ് യുവതി.

Also Read- പശുക്കളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് ക്രൂരത; കോതമംഗലത്ത് ഒന്നര വർഷത്തിനിടെ ആക്രമിക്കപ്പെട്ടത് 12 പശുക്കൾ

ജൂൺ 19നാണ് സംഭവം. പാലക്കാടുനിന്നാണ് ഇരുവരും ട്രെയിനിൽ പഴനിയിലേക്കു പോയത്. ഉച്ചയ്ക്കു ശേഷം അവിടെ ഒരു ലോഡ്ജിൽ മുറിയെടുത്തു. അന്നു സന്ധ്യയോടെ ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം. സ്ത്രീയെ റോഡരികിൽ നിർത്തി, ഭർത്താവ് എതിർവശത്തെ കടയിൽ ഭക്ഷണം വാങ്ങാൻ പോയപ്പോൾ മൂന്നംഗ സംഘമെത്തി സ്ത്രീയുടെ വായ് പൊത്തിപ്പിടിച്ചു സമീപത്തെ ലോഡ്ജിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ഇവിടെ തടവിലാക്കിയ ശേഷം രാത്രി മുഴുവൻ പീഡിപ്പിച്ചതായി ഭർത്താവ് പറയുന്നു. രക്ഷിക്കാൻ ശ്രമിച്ച തന്നെ മദ്യപാനിയായി ചിത്രീകരിച്ച് ലോഡ്ജ് ഉടമയും ഗുണ്ടകളും ചേർന്നു മർദിച്ച് ഓടിച്ചതായും ഇദ്ദേഹം പറഞ്ഞു. പഴനി പൊലീസിൽ പരാതിപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല.

Also Read- രോഗിയായ കുട്ടിയുടെ പേരിൽ ഫെയ്‌സ്ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പണപ്പിരിവ് നടത്തിയ അമ്മയും മകളും അറസ്റ്റിൽ

പിറ്റേന്ന് രാവിലെ സ്ത്രീ ലോഡ്ജിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ദമ്പതികൾ സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് ഭീഷണിപ്പെടുത്തിയതോടെ കേരളത്തിലേക്ക് മടങ്ങി. പേടി കാരണം പുറത്തുപറയാതെ വീട്ടിൽ കഴിയുകയായിരുന്നു. ആരോഗ്യനില കൂടുതൽ വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ വിവരം അറിയിച്ചെങ്കിലും പൊലീസ് ഇതുവരെ ഇവരുടെ മൊഴിയെടുത്തിട്ടില്ല.
Published by: Rajesh V
First published: July 10, 2021, 9:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories