തിരുവനന്തപുരം: കടയ്ക്കാവൂരിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിന് പട്ടാപ്പകൽ നടുറോഡിൽ മധ്യവയസ്കനെ കുത്തി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. കടയ്ക്കാവൂർ സ്വദേശി സുനിൽ കുമാറിനാണ് കുത്തേറ്റത്. കടയ്ക്കാവൂർ പഴഞ്ചിറ കാട്ടുവിള വീട്ടിൽ കുമാർ എന്ന് വിളിക്കുന്ന ചപ്രകുമാറിനെയാണ് പൊലീസ് അറസ്റ്റിലായത്.
പണം നൽകാത്തതിനുള്ള വിരോധത്തിൽ ഇടിക്കട്ട കൊണ്ട് ഇടി ക്കുകയും കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. സാരമായി പരിക്കേറ്റ സുനിൽകുമാറിനെ നാട്ടുകാർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം പ്രതിയായ ചപ്രകുമാർ ആയുധം കാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തി വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്.
കടയ്ക്കാവൂർ ചിറയിൻകീഴ് തുടങ്ങിയ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. തിരുവനന്തപുരം റൂറൽ എസ് പി ശില്പ ഐപിഎസ്, വർക്കല ഡിവൈഎസ്പി,പി. നിയാസ് എന്നിവരുടെ നിർദ്ദേശപ്രകാരം കടയ്ക്കാവൂർ എസ് എച്ച് ഓ സജിൻ ലൂയിസ് സബ് ഇൻസ്പെക്ടർ ദീപു എസ് എസ്, എഎസ്ഐ രാജീവ് സി പി ഓ മാരായ ശ്രീഹരി.സുജിൽ. അനിൽകുമാർ. എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.