കൊച്ചി: പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന യുവാവ് രഹസ്യമായി ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ പിടിയിലായി. തൃശൂര്‍ മണ്ണുത്തി സ്വദേശി തറയില്‍ കാരുകുളം വീട്ടില്‍ സെല്സന് (28)ആണ് പിടിയിലായത്. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂരില്‍ പഠിക്കുകയായിരുന്ന മണ്ണുത്തി സ്വദേശിയായ പെണ്‍കുട്ടിയെ സെൽസൻ വിവാഹവാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വാഴക്കാലയിലെ ഒയോ ലോഡ്ജിൽവെച്ചാണ് പീഡനം നടന്നത്.
എന്നാൽ പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ സെൽസൻ വിവാഹവാഗ്ദാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി മണ്ണുത്തി പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. എന്നാൽ പൊലീസ് അന്വേഷണത്തിൽ പ്രതി സിംഗപ്പൂരിലുള്ള ബന്ധുവിന്റെ സഹായത്തോടെ രാജ്യം വിട്ടെന്ന് വ്യക്തമായി. ഇതോടെ പൊലീസ് പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
കഴിഞ്ഞദിവസം സിംഗപ്പൂരില്‍ നിന്ന് മടങ്ങിയെത്തിയ പ്രതിയെ ചെന്നൈ എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവച്ചിട്ടുള്ളതായി വിവരം കിട്ടിയതിനെത്തുടര്‍ന്ന് തൃക്കാക്കര സി.ഐ ആര്.ഷാബുവിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തൃക്കാക്കര എസ്.ഐമാരായ റോയ്.കെ പൊന്നൂസ്, റഫീഖ്.സീനിയര്‍ സി.പി.ഒമാരായ ജാബിര്‍,രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ ഗര്‍ഭം ധരിച്ച ഇരയുടെ കുട്ടിക്ക് ഇപ്പോള്‍ രണ്ടു വയസുണ്ട്.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവും അമ്മയും അമ്മയുടെ സുഹൃത്തും പിടിയിൽ
ഇന്‍സ്റ്റാഗ്രാമിലൂടെ (Instagram) പരിചയപ്പെട്ട, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ അമ്മയും മകനും അടക്കം 3 പേര് പിടിയില്‍. മൂവാറ്റുപുഴ വാഴപ്പിള്ളിയില്‍ വിഷ്ണു(21), ഇതിനു കൂട്ടുനിന്ന ഇയാളുടെ അമ്മ ടിന്റു (40), ഇവരുടെ ആണ്‍സുഹൃത്ത് കൊല്ലം പൊഴിക്കര സ്വദേശി സുരേഷ് (44) എന്നിവരെയാണ് കര്‍ണാടകയിലെ സുള്ള്യ ഭാഗത്ത് കുമ്പളശേരി എന്ന സ്ഥലത്തുനിന്ന് വെള്ളൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.
Also Read- കോട്ടയത്ത് മകൾ അമ്മയെ വെട്ടിക്കൊന്നു; മകൾക്ക് മാനസിക രോഗമെന്ന് പോലീസ്
കഴിഞ്ഞ പത്തിനാണ് സംഭവം. ഇറുമ്പയം സ്വദേശിയായ പെണ്‍കുട്ടി ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വിഷ്ണുവിനോടൊപ്പം പോകുകയായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ മൂവാറ്റുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ വെള്ളൂര്‍ പോലീസ് കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടകയില്‍നിന്നും കഴിഞ്ഞ ദിവസം പ്രതികളെ അറസ്റ്റുചെയ്തത്.
Also Read- കാമുകനൊപ്പം പോയത് ഒരാഴ്ച മുന്‍പ് ; 3.5 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി ദമ്പതികള്‍ പിടിയില്‍
ഇവരെ വൈക്കം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വെള്ളൂര്‍ എസ്.ഐ.ജെ. വിജിമോന്, എ.എസ്.ഐ. രാംദാസ്, സീനിയര്‍ സി.പി.ഒ. രതിഷ്, വനിത സി.പി.ഒ. സുരഭി എന്നിവരുടെ നേതൃത്വത്തിലാണ് കര്‍ണാടകയിലെത്തി പ്രതികളെ അറസ്റ്റുചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.