പ്രണയംനടിച്ച് പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പണം തട്ടി; യുവാവ് അറസ്റ്റിൽ

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുകയും പ്രണയം നടിച്ച് കുട്ടിയുമായി അടുപ്പത്തിലാവുകയും ചെയ്ത യുവാവ് പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന ഒന്നര പവന്റെ ആഭരണവും അറുപതിനായിരം രൂപ കൈക്കലാക്കുകയും ചെയ്തിരുന്നു

news18-malayalam
Updated: October 7, 2019, 7:57 PM IST
പ്രണയംനടിച്ച് പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പണം തട്ടി; യുവാവ് അറസ്റ്റിൽ
representation
  • Share this:
മലപ്പുറം: പ്രണയം നടിച്ച് പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിലെ പ്രതി പോസ്‌കോ കേസില്‍ പിടിയിലായി.വയനാട് പുതുശ്ശേരി കോളോത്ത് മുഹമ്മദ് അനീസിനെയാണ് ചങ്ങരംകുളം പൊലീസ് മൈസൂരില്‍ വച്ച് പിടികൂടിയത്.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുകയും പ്രണയം നടിച്ച് കുട്ടിയുമായി അടുപ്പത്തിലാവുകയും ചെയ്ത യുവാവ് പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന ഒന്നര പവന്റെ ആഭരണവും അറുപതിനായിരം രൂപ കൈക്കലാക്കുകയും ചെയ്തിരുന്നു. യുവാവിന്റെ സ്വഭാവദൂഷ്യം മനസ്സിലാക്കിയ പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറിയതോടെയാണ് യുവാവ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു തുടങ്ങിയത്.

പിന്നീട് പെണ്‍കുട്ടിയോടൊത്തുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വീട്ടുകാരില്‍ നിന്ന് പലപ്പോഴായി പണം കൈപ്പറ്റുകയും ആയിരുന്നു.വീണ്ടും 10 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് വീട്ടുകാര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി മൈസൂരില്‍ ഉണ്ടന്ന് കണ്ടത്തുകയും പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പോലീസ് പിടികൂടുകയുമായിരുന്നു.
First published: October 7, 2019, 7:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading